Monday, December 6, 2021

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചു തകര്‍ത്ത കേസില്‍ ഒരാള്‍കൂടി അറസ്‌റ്റില്‍

Must Read

കൊച്ചി: ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ വൈറ്റിലയില്‍ വാഹനങ്ങള്‍ തടഞ്ഞ്‌ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച ദേശീയപാതാ ഉപരോധത്തിനെതിരേ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചു തകര്‍ത്ത കേസില്‍ ഒരാള്‍കൂടി അറസ്‌റ്റില്‍.
എട്ടാം പ്രതി വാഴക്കാലാ കളപ്പുരയ്‌ക്കല്‍ വീട്ടില്‍ ഷെരീഫി(40)നെയാണ്‌ മരട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകനും യൂത്ത്‌ കോണ്‍ഗ്രസ്‌ തൃക്കാക്കര മുന്‍ മണ്ഡലം പ്രസിഡന്റുമായ ഷെരീഫിനെ വെള്ളിയാഴ്‌ച രാത്രി 11.30ന്‌ വാഴക്കാലായിലെ വസതിയില്‍നിന്നാണു പിടികൂടിയത്‌. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണു പ്രതിയെ തിരിച്ചറിഞ്ഞത്‌. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം രണ്ടായി. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തിനിടെ ജോജുവിനു പരുക്കേറ്റിരുന്നു. നേരത്തെ അറസ്‌റ്റിലായ കേസിലെ ഒന്നാം പ്രതിയും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനുമായ ജോസഫ്‌ റിമാന്‍ഡിലാണ്‌.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News