Friday, September 18, 2020

ഒരു കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് ഇന്ന് ഇതുവരെ മരിച്ചത് 9 പേർ

Must Read

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം...

യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല....

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. വെട്ടൂർ സ്വദേശി മഹദ് (48) ആണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെയായിരുന്നു മരണം. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്ക് പിന്നാലെ തിരുവനന്തപുരത്ത് ഇന്ന് ഇതുവരെ നാല് കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒമ്പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ചിറയിൽകീഴ് സ്വദേശി രമാദേവി (68), പരവൂർ സ്വാദേശി കമലമ്മ (76), പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ കിളിമാനൂർ സ്വദേശി മണികണ്ഠൻ (72) എന്നിവരാണ് തിരുവനന്തപുരത്ത് മരിച്ച മറ്റ് മൂന്ന് പേര്‍. പൂജപ്പുര ജയിലിൽ ആദ്യം കൊവിഡ്‌ സ്ഥിരീകരിച്ചത് മണികണഠനായിരുന്നു. ആസ്മ രോഗിയായിരുന്നു ഇയാള്‍. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചിറയിൻകീഴ് സ്വദേശിനി രമാദേവി ഇന്നലെയാണ് മരിച്ചത്. പരവൂർ സ്വാദേശി കമലമ്മയുടെ ആന്‍റിജൻ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹം സംസ്കരിച്ചു. പിന്നീട് വന്ന ആർടിപിസി പരിശോധന ഫലം പോസറ്റീവാവുകയായിരുന്നു.

പത്തനംതിട്ട കോന്നി സ്വദേശിനി ഷബർബാൻ(54) കോട്ടയം മെഡിക്കൽ കോളേജിലാണ് മരിച്ചത്. വ്യക്ക അസുഖത്തെ ബാധിതയായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ട്രൂനാറ്റ് പരിശോധനയിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടിൽ രണ്ട് പേർക്ക് മുമ്പ് കൊവിഡ് പൊസീറ്റിവായിരുന്നു..

ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ചു. വൃക്കരോഗിയായിരുന്നു. വയനാട് വാളാട് സ്വദേശി ആലി മാനന്തവാടി ജില്ലാ ആശുപത്രിയിൽ മരിച്ചു. അർബുദ രോഗിയായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. കണ്ണൂർ കെ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനും കൊവിഡ് ബാധിച്ചു മരിച്ചു. 78 വയസായിരുന്നു. വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പരിയാരത്തേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിച്ചു

English summary

Another Kovid death in the state. The deceased has been identified as Mahad, 48, of Vettoor. He was a diabetic. He died at Thiruvananthapuram Medical College this morning. After Wayanad, Kannur, Alappuzha and Pathanamthitta districts, four Kovid deaths have been confirmed in Thiruvananthapuram today. Nine deaths were reported in the state.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി. വിചാരണ കോടതിയിയുടെ കൈവശമുള്ള...

യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല. ഓരോ ദിവസവും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍...

മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം

തിരുവനന്തപുരം : സര്‍ക്കാരിനെതിരെ സമരരംഗത്തുള്ള മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം. ബാബറി മസ്ജിദ് തകര്‍ത്ത ബിജെപി എങ്ങനെയാണ് മുസ്ലിം ലീഗിന് ശത്രുവല്ലാതാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു....

കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി

കോഴിക്കോട്: കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി. തട്ടിക്കൊണ്ടുപോകലിന് ഇരയായ മുഹമ്മദ് റിയാസ് കോഴിക്കോട് കുറ്റ്യാടിയിലെ...

More News