Monday, August 10, 2020

മാലം സുരേഷിൻ്റെ കൂട്ടാളിയും ചേർത്തല സ്വദേശിയായ ലക്കി എന്നയാളുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല; മണർകാട്‌ ചീട്ടുകളി സംഘത്തിന് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ വീണ്ടും ശ്രമം

Must Read

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും...

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്....

കോട്ടയം: മണർകാട്‌ ചീട്ടുകളി സംഘത്തിന് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ വീണ്ടും ശ്രമം. ക്ലബ് നടത്തിപ്പുകാരനായ മാലം സുരേഷിൻ്റെ കൂട്ടാളിയും ചേർത്തല സ്വദേശിയായ ലക്കി എന്നയാളുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നൽകി എന്നാണ് ആക്ഷേപം. മുൻ മണർകാട്‌ ഇൻസ്‌പെക്ടറും ചീട്ടുകളി ക്ലബ് ഭാരവാഹികളുമായുള്ള ബന്ധം സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന്‌ ചേർത്തല ഡിവൈഎസ്‌പി കെ സുഭാഷിനെയാണ് ചുമതലപ്പെടുത്തിയത്. സി.പി.എമ്മിലും സംസ്ഥാന മന്ത്രിസഭയിലും ഏറെ സ്വാദീനമുള്ള ആളാണ് ലക്കി. 

കോട്ടയത്ത് നടന്ന കേസിൽ അന്വേഷണത്തിന് ആലപ്പുഴയിൽ നിന്നും ഉദ്യോഗസ്ഥനെ കൊണ്ടുവരുന്നതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഇത് വിവാദ ക്ലബിന് ഒത്താശ ചെയ്ത് സസ്പെൻഷനിൽ ആയ ഉദ്യോഗസ്ഥനെ രക്ഷിക്കാനാണെന്നാണ് സൂചന.

ചൂതാട്ടം നടത്തിയ ക്രൗൺ ക്ലബ്ബിന്റെ‌ ഉടമ മാലം സുരേഷുമായുള്ള ബന്ധം വെളിപ്പെട്ടതിനെതുടർന്ന്‌ ഇൻസ്‌പെക്ടർ ആർ രതീഷ്‌കുമാറിനെ ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരി സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ജില്ലാ പൊലീസ്‌ ചീഫ്‌ ജി ജയ്‌ദേവ്‌ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. മണർകാട്‌ സ്‌റ്റേഷനിലെ അഞ്ച്‌ പൊലീസുകാർക്ക്‌ ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌‌.

സസ്‌പെൻഷനിലായ ഇൻസ്‌പെക്ടറെ ചേർത്തല ഡിവൈഎസ്‌പി ഉടൻ ചോദ്യം ചെയ്യും. ഡിവൈഎസ്‌പി നൽകുന്ന‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. ക്ലബ്ബ്‌ ഉടമ മാലം സുരേഷുമായി ബന്ധമുണ്ടെന്നും പുറത്തായ ഫോൺ സംഭാഷണം തന്റേതാണെന്നും രതീഷ്‌കുമാർ സമ്മതിച്ചിരുന്നു. 

English summary

Another attempt to rescue the police officers who helped the Manarkad gambling team. It is alleged that Malam Sureshs friend Lucky, a native of Cherthala, were given the task of investigating by an official close associate. Cherthala DySP K Subhash has been directed to conduct a departmental inquiry into the links between the former Manarkad inspector and the gambling club officials. Lucky is a very influential person in the CPM and the state cabinet.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും മൽസ്യത്തൊഴിലാളികളും ചേർന്നാണ് പരിശോധന. 

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്. പുലർച്ചെ രണ്ടുമണിയോടയായിരുന്നു അപകടം. വാഹനം സുരക്ഷിതമായ...

ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വളരെയേറെ ജാഗ്രത...

നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ; മൂന്നു പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

തൃശൂർ: നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ. മച്ചാഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ  വിവരത്തേ തുടർന്ന് നടത്തിയ അന്വേഷണത്തിതിലാണ് മാൻ ഇറച്ചി കണ്ടെത്തിയത്. നായാട്ടുകാരായ നാലംഗ സംഘത്തിലേ മൂന്നു പേരെ...

More News