ഇടുക്കി: വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ ശ്രീകണ്ടാപുരം സ്വദേശി ജിന്റോ ടി. ജെയിംസാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് ലഹരി മരുന്ന് എത്തിച്ച് നല്‍കിയത് ജിന്റോയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജിന്റോ പിടിയിലായത്.
ജിന്റോയുടെ പക്കല്‍ നിന്നുമാണ് ലഹരി മരുന്ന് ലഭിച്ചതെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
English summary
Another arrested in Vagamon night party case Jinro T., a native of Srikandapuram, Kannur. James was arrested