Thursday, May 13, 2021

സെൻട്രൽ ജയിലിൽ 73 തടവുകാർ കൂടി കോവിഡ് പോസിറ്റീവ്

Must Read

കണ്ണൂർ∙ സെൻട്രൽ ജയിലിൽ 73 തടവുകാർ കൂടി കോവിഡ് പോസിറ്റീവ്. 440 പേരുടെ ഫലം വന്നപ്പോഴാണിത്. 10 ഉദ്യോഗസ്ഥരുടെയും പരിശോധനാ ഫലം പോസിറ്റീവാണ്. ഇതോടെ കോവിഡ് ബാധിച്ച തടവുകാരുടെ എണ്ണം 142 ആയി. ആകെ 12 ഉദ്യോഗസ്ഥർക്കും കോവിഡ് ബാധിച്ചു.

ഇനി ഏതാനും തടവുകാരുടെയും ഉദ്യോഗസ്ഥരുടെയും പരിശോധനാ ഫലം ലഭിക്കാനുണ്ട്. 20, 21, 23 തീയതികളിലായാണു തടവുകാർക്കു കൂട്ടത്തോടെ കോവിഡ് പരിശോധന നടത്തിയത്. 23ലെ ഫലമാണു വരാനുള്ളത്. ഫലം കാത്തിരിക്കുന്നവരിൽ അധികം പേർ ഉദ്യോഗസ്ഥരാണ്. 45 വയസ്സ് കഴിഞ്ഞ മുഴുവൻ തടവുകാർക്കും ആദ്യ ഡോസ് കോവിഡ് പ്രതിരോധ വാക്സീൻ നൽകിയിരുന്നതായി സെൻട്രൽ ജയിൽ സൂപ്രണ്ട് ടി.ബാബുരാജൻ പറഞ്ഞു. വാക്സീൻ സ്വീകരിച്ചവർക്കും കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് ബാധിച്ചവരെയെല്ലാം രണ്ടു ബ്ലോക്കുകളിലായി പാർപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ല. ജയിലിലെ മറ്റു ബ്ലോക്കുകൾ അണുവിമുക്തമാക്കി.

English summery

Another 73 inmates at the Central Jail are Kovid positive

Leave a Reply

Latest News

പെട്രോൾ, ഡീസൽ വില പുതിയ റെക്കോർഡിലെത്തി; രാജ്യത്ത് ഇന്ധന വിൽപനയിൽ ഇടിവ്

ന്യൂഡൽഹി ∙ കോവിഡ് വ്യാപനവും ലോക്ഡൗണും കൂടി വന്നതോടെ രാജ്യത്ത് ഇന്ധന വിൽപനയിൽ ഇടിവ്. പെട്രോൾ വിൽപന 13 %, ഡീസൽ വിൽപന 7.5 %...

More News