യുക്രൈനിലെ സംഘര്‍ഷഭൂമിയില്‍നിന്ന്‌ ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ഥികൾ നാട്ടിലെത്തി

0

നെടുമ്പാശേരി: യുക്രൈനിലെ സംഘര്‍ഷഭൂമിയില്‍നിന്ന്‌ ഡല്‍ഹിയിലെത്തിയ 278 മലയാളി വിദ്യാര്‍ഥികളെ കൂടി നാട്ടിലെത്തി. ആദ്യസംഘത്തില്‍ 166 പേരാണുണ്ടായിരുന്നത്‌. ഡല്‍ഹിയില്‍നിന്നു സംസ്‌ഥാന സര്‍ക്കാര്‍ ഒരുക്കിയ എയര്‍ ഏഷ്യയുടെ ചാര്‍ട്ടേഡ്‌ വിമാനത്തിലാണ്‌ ഇവരെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്‌.109 ആണ്‍കുട്ടികളും 57 പെണ്‍കുട്ടികളും സംഘത്തിലുണ്ട്‌. രാത്രിയോടെ എത്തിയ എയര്‍ ഏഷ്യയുടെ ചാര്‍ട്ടേഡ്‌ വിമാനത്തില്‍ 102 വിദ്യാര്‍ഥികളും ഇന്‍ഡിഗോ വിമാനത്തില്‍ 10 പേരും കൊച്ചിയിലെത്തി. സംസ്‌ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക്‌ തുടര്‍ന്നുള്ള യാത്രാ സൗകര്യങ്ങളും ഒരുക്കി.
തിരുവനന്തപുരത്തേക്കും കാസര്‍ഗോഡിനും ഇവര്‍ക്കായി ബസുകള്‍ സര്‍വീസ്‌ നടത്തി. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട സ്‌ഥലങ്ങളില്‍ എത്തിക്കുകയാണ്‌ ചെയ്യുന്നത്‌. മറ്റ്‌ വാഹന സൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക്‌ ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ അതും തയാറാക്കി നല്‍കി.

Leave a Reply