രണ്ട് ടീ ഷർട്ടും ഒരു കോഫീമെഷീനുമായി യുക്രൈന്‍കാരി ഇന്ത്യയിലെ കാമുകനടുത്തേക്ക്, അന്നയും അനുഭവും വിവാഹിതരായി

0

കഴിഞ്ഞ മാസം, യുക്രൈനിന്റെ തലസ്ഥാനമായ കീവിൽ റഷ്യ ആക്രമണം നടത്തുമ്പോൾ, അന്ന ഹൊറോഡെറ്റ്‌സ്‌ക തന്റെ വാടകവീട് വിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്തു. വെറും രണ്ട് ടീ-ഷർട്ടുകളും അവളുടെ മുത്തശ്ശി നൽകിയ വിവാഹസമ്മാനമായ ഒരു കോഫി മെഷീനും കൊണ്ടാണ് അവൾ ഇന്ത്യയിലേക്ക് എത്തിയത്. ജീവനുംകൊണ്ട് അവൾ ഓടി എത്തിയത് ഒരാളെ കാണാനായിരുന്നു, ഇന്ത്യയിലുള്ള അവളുടെ കാമുകനെ.

ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന 30 -കാരിയായ അവൾ മാർച്ച് 17 -ന് ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ അവളെ കാത്ത് അവിടെ അനുഭവ് ഭാസിനും ഉണ്ടായിരുന്നു. 33 -കാരനായ ഹൈകോർട്ട് അഭിഭാഷകനാണ് അനുഭവ്. എയർപോർട്ടിൽ വന്നിറങ്ങിയ അന്നയോട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ അനുഭവ് പരസ്യമായി പ്രണയാഭ്യർത്ഥന നടത്തി. അവൾ ചിരിച്ചുകൊണ്ട് സമ്മതം മൂളി. അവളെ അനുഭവ് പ്രൊപ്പോസ് ചെയ്യുന്ന ചിത്രം പെട്ടെന്ന് തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറി. കൊവിഡും, യുദ്ധവും അതിജീവിച്ച അവരുടെ പ്രണയം ഇപ്പോൾ വിവാഹത്തിൽ എത്തി നിൽക്കുകയാണ്.

Leave a Reply