Saturday, November 28, 2020

100 കോടി കമീഷനിൽ ആദ്യ ഗഡുവായി 30 കോടി വിദേശത്ത് ശിവശങ്കറിനും സ്വപ്നക്കും കൈമാറി; തെളിവ് അന്വേഷണ ഏജൻസിയെ ഏൽപിച്ചു; ലൈഫ് മിഷൻ ക്രമക്കേടിൽ കൂടുതൽ ആരോപണങ്ങളുമായി അനിൽ അക്കര എം.എൽ.എ.

Must Read

മെട്രോ കാക്കനാട്ടേക്ക്; സ്ഥലമേറ്റെടുപ്പ് കരട് റിപ്പോർട്ട് 15ന് ശേഷം

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു സ്​​റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട്​ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തിെൻറ സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ർ​ട്ട് ഡി​സം​ബ​ർ 15ന്...

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് 50,000 റിയാൽ പിഴയും ഒരു വർഷം തടവും

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നൽകി. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകൾക്ക്...

വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ അവാർഡ് മന്ത്രി ശൈലജ ടീച്ചർക്ക്, പുരസ്കാരം പ്രഖ്യാപിച്ച് ദുൽഖർ

തിരുവനന്തപുരം: വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാര...

തൃശൂർ: ലൈഫ് മിഷൻ ക്രമക്കേടിൽ കൂടുതൽ ആരോപണങ്ങളുമായി അനിൽ അക്കര എം.എൽ.എ. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കൂടുതൽ തെളിവുകൾ ലഭിച്ചതായും കണ്ടെത്തലുകൾ അട്ടിമറിക്കാനാണ് നിയമസഭ എത്തിക്സ് കമ്മിറ്റിയുടെ ശ്രമമെന്നും എം.എൽ.എ ആരോപിച്ചു.

ന​ഗ​ര-​ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ പാ​ർ​പ്പി​ട പ​ദ്ധ​തി​ക്കാ​യി സ​ർ​ക്കാ​ർ വി​ഭാ​വ​നം െച​യ്​​ത പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നാ​യി പ്രീ ​ഫാ​ബ് ടെ​ക്നോ​ള​ജി കൊ​ണ്ടു​വ​ന്ന​ത് ശി​വ​ശ​ങ്ക​റാ​ണ്.

2019 ജൂ​ലൈ 11നും ​അ​ഞ്ചി​നു​മാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 500 കോ​ടി​യു​ടെ അ​നു​മ​തി​യും ന​ൽ​കി. സി.​പി.​ഡ​ബ്ല്യു.​ഡി​യു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി​യി​ല്ലാ​തെ ര​ണ്ട് ക​മ്പ​നി​ക​ളെ മു​ന്നി​ൽ​ക്ക​ണ്ട് പ്ര​ത്യേ​ക ടെ​ൻ​ഡ​ർ ന​ട​ത്തി​യ​ത് യു.​വി. ജോ​സി​െൻറ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്. ഇ​തി​നാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി വേ​ണ​മെ​ന്നി​രി​ക്കെ അ​തു​ണ്ടാ​യി​ല്ല.

ൈഹദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ്, അഹമ്മദാബാദിലെ മിസ്തുബിഷി ഇൻഡസ്ട്രീസ് എന്നിവക്കാണ് കരാർ ഉറപ്പിച്ചത്. ഇതിനായി കമ്പനികളിൽനിന്ന് 20 ശതമാനം കമീഷനാണ് ധാരണയായത്. 100 കോടി കമീഷനിൽ ആദ്യ ഗഡുവായി 30 കോടി വിദേശത്ത് ശിവശങ്കറിനും സ്വപ്നക്കും കൈമാറിയതായും ഇതിെൻറ തെളിവ് അന്വേഷണ ഏജൻസിയെ ഏൽപിച്ചെന്നും എം.എൽ.എ പറഞ്ഞു.

സംസ്ഥാനത്ത്
ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി നിലവിലുള്ള രീതിക്ക് പകരം പ്രീഫാബ് എഞ്ചിനീയറിംഗ് ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുമാണ് നടന്നിട്ടുള്ളത്.
2019 ജൂലൈയില്‍ ഇറക്കിയ രണ്ട് ഉത്തരവുകള്‍ അനുസരിച്ച് 500 കോടി രൂപയുടെ പദ്ധതിയാണ് നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ലൈഫ് മിഷന്‍ നടപ്പിലാക്കുന്നത്. ഈ രണ്ട് ഉത്തരവുകള്‍ അനുസരിച്ച് പൊതുമരാമത്ത് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാണ് നിര്‍മ്മാണം നടത്തേണ്ടതെങ്കിലും പദ്ധതി ടെണ്ടര്‍ ചെയ്തത് പ്രീഫാബ് ടെക്നോളജി രീതി അനുസരിച്ചാണ്. ഈ നിര്‍മ്മാണരീതി കേരളത്തിലെ പൊതുമരാമത്ത് ലൈസന്‍സുള്ള കരാറുകാര്‍ക്ക് പ്രാപ്യമായിട്ടുള്ളതല്ല. അതിനുള്ള എഞ്ചിനീയറിംഗ് സംവിധാനവും പൊതുമരാമത്ത് വകുപ്പിനില്ല. ഈ രീതിയിലേയ്ക്ക് മാറിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ്. പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കും മുമ്പ് തന്നെ ഇപ്പോള്‍ കരാര്‍ ലഭിച്ചിട്ടുള്ള ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയുമായി ശിവശങ്കറും സ്വപ്നയും ഗൂഢാലോചന നടത്തിയിട്ടുള്ളതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനിയെ തെരഞ്ഞെടുക്കുന്നതിന് 20 ശതമാനം കമ്മീഷനാണ് നേരത്തേ തന്നെ മാനദണ്ഡമായി വച്ചിരുന്നത്. അതില്‍ 10 ശതമാനത്തോളം യു.എ.ഇ യില്‍ വച്ച് ഇവര്‍ക്ക് ലഭിച്ചുവെന്ന വിവരവും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രീഫാബ് ടെക്നോളജി അനുസരിച്ചുള്ള കെട്ടിട നിര്‍മ്മാണത്തിനാവശ്യമായിട്ടുള്ള ഭൂരിഭാഗം നിര്‍മ്മാണ സാമഗ്രികളുടെയും വില സ്വകാര്യ മാര്‍ക്കറ്റിലെ വിലയായിട്ടാണ് അംഗീകരിച്ചിട്ടുള്ളത്. ഇതനുസരിച്ച് നിര്‍മ്മാണ കമ്പനിക്ക് പൊതുമാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന നിര്‍മ്മാണ സാമഗ്രികളുടെ വില തന്നെ ലഭ്യമാകുന്നതാണ്. ഇതില്‍ വലിയ അഴിമതി നടന്നിട്ടുണ്ട്. നേരത്തെ തയ്യാറാക്കിയ എസ്റ്റിമേറ്റിനേക്കാള്‍ 10 ശതമാനത്തിലധികമാണ് ഈ നിര്‍മ്മാണത്തില്‍ ചെലവ് വന്നിട്ടുള്ളത്. പെന്നാര്‍ 7 ജില്ലകളിലും മിറ്റ്സുമി ഒരു ജില്ലയിലുമാണ് നിര്‍മ്മാണം നടത്തി വരുന്നത്.
യഥാര്‍ത്ഥത്തില്‍ നിലവിലുള്ള ഉത്തരവ് അനുസരിച്ച് പൊതുമരാമത്ത് മാനദണ്ഡങ്ങള്‍ അനുസരിച്ചേ കേരളത്തില്‍ നിര്‍മ്മാണം നടത്തുവാന്‍ കഴിയൂ. എന്നാല്‍ ഇവിടെ നിര്‍മ്മിക്കുന്ന ഫ്ളാറ്റുകള്‍ക്ക് പ്രീഫാബ് ടെക്നോളജി മുഖാന്തിരം നിര്‍മ്മാണം നടത്തുവാന്‍ അധികാരം നല്‍കിയതാരാണെന്ന് ലൈഫ് മിഷന്‍ വ്യക്തമാക്കണം.

  1. പ്രീഫാബ് ടെക്നോളജി നടപ്പിലാക്കാന്‍ സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ?
  2. പ്രീഫാബ് ടെക്നോളജിയില്‍ നിര്‍മ്മാണം നടത്തുന്നതിനായി നിലവിലുള്ള ഉത്തരവുകള്‍ ഭേദഗതി ചെയ്തിട്ടുണ്ടോ?
  3. ഈ നിര്‍മ്മാണ രീതിക്ക് സംസ്ഥാനത്തെ ഏത് സാങ്കേതിക സമിതിയാണ് അംഗീകാരം നല്‍കിയിട്ടുള്ളത്?
  4. പ്രീഫാബ് ടെക്നോളജിക്ക് ലൈഫ് മിഷന്‍ ഏതെങ്കിലും യോഗത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടോ?
  5. ഇതിന്റെ ഫൈനല്‍ ബില്ലും വാല്യുവേഷനും പരിശോധിക്കാന്‍ ലൈഫ് മിഷന്‍ ഏത് ഏജന്‍സിയെയാണ് ചുമതപ്പെടുത്തിയിട്ടുള്ളത്?
    എന്നീ അഞ്ച് ചോദ്യങ്ങള്‍ക്ക് സംസ്ഥാന മുഖ്യമന്ത്രിയോ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയോ ലൈഫ് മിഷന്‍ സി.ഇ.ഒ യോ മറുപടി പറയണം

Leave a Reply

Latest News

മെട്രോ കാക്കനാട്ടേക്ക്; സ്ഥലമേറ്റെടുപ്പ് കരട് റിപ്പോർട്ട് 15ന് ശേഷം

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു സ്​​റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട്​ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തിെൻറ സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ർ​ട്ട് ഡി​സം​ബ​ർ 15ന്...

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് 50,000 റിയാൽ പിഴയും ഒരു വർഷം തടവും

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നൽകി. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ. സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും വളരെ...

വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ അവാർഡ് മന്ത്രി ശൈലജ ടീച്ചർക്ക്, പുരസ്കാരം പ്രഖ്യാപിച്ച് ദുൽഖർ

തിരുവനന്തപുരം: വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. പുരസ്കാരം ആരോഗ്യ വകുപ്പിലെ ഫീൽഡ്...

സി.എം. രവീ​ന്ദ്ര​ന്റെ ബിനാമി ഇടപാടു തേടി ഇ.ഡി വടകരയില്‍

വ​ട​ക​ര: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ന​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​െൻറ ബി​നാ​മി സ്ഥാ​പ​ന​ങ്ങ​ളെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍ന്ന വ​ട​ക​ര​യി​ലെ മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ന്‍ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്​​ട​േ​റ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. വ​ട​ക​ര​യി​ലെ ഗൃ​ഹോ​പ​ക​ര​ണ ക​ട, അ​ല​ന്‍ സോ​ള്ളി ബ്രാ​ൻ​റ​ഡ്...

മുംബയ് ഭീകരാക്രമണം; വിവരങ്ങൾ നൽകുന്നവർക്ക് 5 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്‌ടൺ: മുംബയ് ഭീകരാക്രമണം നടന്ന് പന്ത്രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ലഷ്കർ-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് അഞ്ച് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക.യു.എസ് റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്രോഗ്രാമാണ് ഇത്...

More News