Monday, January 17, 2022

കൊച്ചി നഗരത്തിലെ പൊലീസ് ഡ്രൈവര്‍മാരുടെ സ്ഥലംമാറ്റത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷം

Must Read

കൊച്ചി നഗരത്തിലെ പൊലീസ് ഡ്രൈവര്‍മാരുടെ സ്ഥലംമാറ്റത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷം. മേലുദ്യോഗസ്ഥര്‍ക്ക് താല്‍പര്യമുള്ളവരെ നിലനിര്‍ത്തി മറ്റുള്ളവരെയെല്ലാം സ്ഥലംമാറ്റിയ ഉത്തരവില്‍ തുല്യനീതിയില്ലെന്നാണ് ആക്ഷേപം. 44 പൊലീസ് ഡ്രൈവര്‍മാരെയാണ് സ്ഥംലംമാറ്റിയത്. പൊലീസ് ഡ്രൈവര്‍മാരുടെ സ്ഥലംമാറ്റ ഉത്തവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊച്ചി കമ്മിഷണറേറ്റിനുള്ളില്‍ അമര്‍ഷം പുകയുന്നത്. മേലുദ്യോഗസ്ഥര്‍ക്ക് താല്‍പര്യമുള്ളര്‍ക്കൊന്നും സ്ഥലംമാറ്റമില്ല, ഹൈക്കോടതിയിലും വിജിലന്‍സിലും ക്രൈംബ്രാഞ്ചിലുമടക്കം പല ഡ്രൈവര്‍മാരും അഞ്ചും ആറും വര്‍ഷമായി തുടരുന്നു. പൊലീസ്റ്റേഷനുകളിലെ ഡ്രൈവര്‍മാരെ മാത്രം ഏകപക്ഷീയമായി സ്ഥലംമാറ്റി. മൂന്ന് വര്‍ഷമാണ് സ്ഥലംമാറ്റത്തിന്റെ മാനദണ്ഡമെങ്കില്‍ അത് എല്ലാവര്‍ക്കും ബാധകമല്ലേ എന്നാണ് ഡ്രൈവര്‍മാര്‍ ചോദിക്കുന്നത്.

ഇതുവരെ വന്ന എല്ലാം സ്ഥലംമാറ്റ ഓപ്ഷന്‍ ചോദിച്ചിരുന്നു. അതവാ സ്ഥലം മാറി മറ്റൊരിടത്തേക്ക് പോകുമ്പോള്‍ അത് തിരഞ്ഞെടുക്കാനുള്ള അവരമുണ്ടായിരുന്നു. എന്നാല്‍ പുതുതായി പുറത്തിറങ്ങിയ ഉത്തവില്‍ അങ്ങനെയൊന്നില്ലെന്നാണ് ആക്ഷേപം, 44 ഡ്രൈവര്‍മാരെയാണ് വിവിധ ഇടങ്ങളിലേക്ക് സ്ഥലംമാറ്റിയത്. വിഷയിത്തില്‍ പൊലീസ് അസോസിയേഷന്‍റെ ഇടപെടല്‍ പ്രതീക്ഷിക്കുകയാണ് ഡ്രൈവര്‍മാര്‍.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News