പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ വർണാഭമായ പ്രവേശനോത്സവത്തോടെ അങ്കണവാടികൾ തുറന്നു : എൽദോസ് കുന്നപ്പിള്ളി എംഎൽഎ.

0

പെരുമ്പാവൂർ : വർണാഭമായ പ്രവേശനോത്സവത്തോടെ അങ്കണവാടികൾ തുറന്നു. പെരുമ്പാവൂർ നിയോജക മണ്ഡലതല പ്രവേശനോത്സവം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.

തോരണം കെട്ടി അണിഞ്ഞൊരുങ്ങിയ അങ്കണവാടികളിൽ കുരുന്നുകളെത്തി. കുട്ടികൾക്ക്‌ കളിക്കാൻ ബലൂൺ, തലയിലണിയാൻ കടലാസു തൊപ്പി, നുകരാൻ മധുരം…ആദ്യ ദിനമിങ്ങനെ ആഘോഷത്തിന്റേതായി. പ്രവേശന ഗാനത്തോടെയായിരുന്നു തുടക്കം. അങ്കണവാടി പരിസരത്ത്‌ ചെറുഘോഷയാത്ര. തിരിച്ചെത്തിയപ്പോൾ മധുര പലഹാരം. ചിലയിടത്ത്‌ പായസത്തിന്റെ അധിമധുരം. മറ്റു ചിലയിടത്താകട്ടെ ഗംഭീര സദ്യ. വർഷത്തിൽ രണ്ടു തവണയാണ്‌ അങ്കണവാടികളിൽ പ്രവേശനോത്സവം. മെയ്‌ അവസാനവും വിദ്യാരംഭത്തിനും.

ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നേരത്തേ അങ്കണവാടി മോണിറ്ററിങ് കമ്മിറ്റികൾ ചേർന്ന് പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ എല്ലാ അങ്കണവാടികളിലും നടത്തിയിരുന്നു.

സുപ്രസിദ്ധ സിനിമാതാരം ജയറാം സ്പോൺസർ ചെയ്ത പഠനോപകരണങ്ങൾ എൻ എ ലൂക്ക്മാനിന്റെ കയ്യിൽ നിന്നും എം എൽ എ ഏറ്റുവാങ്ങി.

പതിവ് കാഴ്ചകൾ തന്നെയായിരുന്നു ഇന്നും . ചിലർ കരയുന്നു, മറ്റു ചിലർ ബലൂണും വർണ്ണ കടലസുകളും കൊണ്ട് കളിക്കുന്ന തിരക്കിലുമായിരുന്നു.കുട്ടികളുടെ സമഗ്ര വളർച്ചയിൽ ഏറ്റവും പ്രധാനം ആദ്യ ആയിരം ദിനങ്ങളാണ് ഈ കാലയളവിൽ നാം കുഞ്ഞുങ്ങൾക്കായി ഒരുക്കുന്ന ചുറ്റുപാടുകൾ, മസ്തിഷ്ക്ക വികാസത്തിന്റെയും വ്യക്തിത്വ വികാസത്തിന്റെയും നാഴികക്കല്ലുകളായി മാറുന്നു. ശാസ്ത്രീയമായ രീതിയിൽ ഈ കാലഘട്ടം കൈകാര്യം ചെയ്യുന്നതിയുള്ള പാഠ ഉല്ലാസ പദ്ധതികളാണ് അങ്കണവാടികൾ വഴി കുട്ടികൾക്ക് നൽകുന്നത്.ഭാവി തലമുറയെ വളർത്തി കൊണ്ട് വരുന്നതിൽ അങ്കണവാടികളുടെ പങ്ക് ചെറുതൊന്നുമല്ല.

കോവിഡ്‌ മൂലം രണ്ടു വർഷത്തോളം അങ്കണവാടികൾ അടഞ്ഞുകിടന്നു. 2020 മാർച്ച്‌ 11നാണ്‌ പ്രവർത്തനം നിർത്തിയത്‌. ഇടയ്‌ക്ക്‌ തുറന്ന്‌ നവംബറിൽ പ്രവേശനോത്സവം നടത്തിയെങ്കിലും മൂന്നാം തരംഗത്തിന്റെ വരവോടെ താഴുവീണു. ഈ വർഷം ഫെബ്രുവരി 13നാണ്‌ വീണ്ടും സജീവമാകുന്നത്‌.

പെരുമ്പാവൂർ മുനിസിപ്പാലിറ്റി യുടെ കീഴിൽ വരുന്ന മൂന്നാം നമ്പർ അംഗൻവാടിയിൽ നടന്ന പ്രവേശന ഉത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർമാൻ ടി എം സക്കീർഹുസൈൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബീവി അബൂബക്കർ, സി എ സിറാജ്,മഹല്ല് പ്രസിഡന്റ് അബ്ദുൽ, സലാം, ഐസിഡിഎസ് സൂപ്പർവൈസ് ഓഫീസർ സുഹറ ബീവി, ആശംസ അർപ്പിച്ചു കൊണ്ട് ഷാജി കുന്നത്താൻ, കെ എ മുസ്തഫ, എൻ എ ഹസ്സൻ, മൊയ്തീൻ കെ എ, അങ്കണവാടി ടീച്ചർ ശാന്ത,വർക്കർ നബീസ, ആശാവർക്കർ സരിത അപ്പു തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here