Monday, June 21, 2021

ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാൻ ആധുനിക സൗകര്യങ്ങളോടു കൂടിയ ചികിത്സാ കേന്ദ്രം അങ്കമാലി അഡ്ലക്സിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Must Read

ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാൻ ആധുനിക സൗകര്യങ്ങളോടു കൂടിയ ചികിത്സാ കേന്ദ്രം അങ്കമാലി അഡ്ലക്സിൽ ഒരുങ്ങി. 500 ബെഡുകളുള്ള ഈ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

കോവിഡ് ചികിത്സയ്ക്കാവശ്യമായ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഡിഫിബ്രിലേറ്ററുകൾ, എക്സ്റേ ജിഇ, മൾട്ടി പാരമോണിട്ടർ തുടങ്ങിയ സംവിധാനങ്ങളും ഇവിടെയുണ്ട്. കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനത്തിൽ നിന്ന് ഓരോ കിടക്കയിലേക്കും ഓക്സിജൻ, ട്യൂബ് വഴി നേരിട്ടെത്തും. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം വാർഡുകളുമുണ്ട്. ഉടൻ തന്നെ ഇവിടെ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങാനാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ അറിയിച്ചു.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ആണ് സർക്കാരിനായി ചികിത്സാ കേന്ദ്രം ഒരുക്കിയത്. 2.20 കോടിരൂപ ചെലവിട്ടാണ് പദ്ധതിയ്ക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതും അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിച്ചതും. പത്ത് കമ്പനികളുടെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. കോവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകിയ വ്യവസായ ലോകത്തെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഈ പദ്ധതിയ്ക്ക് പുറമെ സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സിഐഐയുടെ നേതൃത്വത്തിൽ 9 ജില്ലകളിലെ 22 സർക്കാർ ആശുപത്രികളിൽ കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 15 സ്ഥാപനങ്ങളുടെ പിന്തുണയോടെ 1.34 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ ഈ പദ്ധതിയിലൂടെ 1150 ഓക്സിജൻ ബെഡ്ഡുകളാണ് പുതുതായി സൃഷ്ടിച്ചത്. കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടു വാർഡുകൾ പൂർണ്ണ സംവിധാനങ്ങളുള്ള 200 ബെഡ്ഡുകളുടെ മെഡിക്കൽ ഐസിയു വാർഡുകളാക്കി. അംഗങ്ങളുടെ പിന്തുണയോടെ 2.8 കോടി ചെലവിട്ടാണ് സി.ഐ.ഐ. ഈ പദ്ധതി നടപ്പാക്കിയത്.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News