Monday, January 17, 2022

കൊല്ലപ്പെട്ട അനീഷ് ജോർജ്ജ് ലാലന്റെ വീട്ടിലെത്തിയത് പ്ലസ് വൺ വിദ്യാർത്ഥിനിയായ കാമുകിയെ കാണാൻ; മകളുടെ മുറിയിൽ മറ്റാരോ ഉണ്ടെന്ന് മനസിലാക്കിയ ലാലൻ അകത്ത് കടന്നത് മുറി വാതിൽ തകർത്തും; പള്ളിയിലെ ഗായക സംഘത്തിൽ മൊട്ടിട്ട പ്രണയം ദുരന്ത പര്യവസായിയായത് ഇങ്ങനെ

Must Read

തിരുവനന്തപുരം: കൊല്ലപ്പെട്ട അനീഷ് ജോർജ്ജ് ലാലന്റെ വീട്ടിലെത്തിയത് തന്റെ കാമുകിയെ കാണാൻ. ലാലന്റെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ലാലന്റെ മകളുമായി അനീഷ് ജോർജ്ജ് പ്രണയത്തിലായിരുന്നു. ഇരുവരും പള്ളിയിലെ ​ഗായക സംഘത്തിലുണ്ടായിരുന്നു. ഈ പരിചയമാണ് ബികോം ഒന്നാം വർഷ വിദ്യാർത്ഥിയായ അനീഷ് ജോർജ്ജിനെയും പെൺകുട്ടിയേയും പ്രണയത്തിലാകാൻ കാരണമായത്. ഇന്ന് വെളുപ്പിനെ മൂന്ന് മണിയോടെയാണ് അനീഷ് ജോർജ്ജ് പെൺകുട്ടിയുടെ മുറിയുലുണ്ടെന്ന് ലാലൻ മനസിലാക്കിയത്. മുറിയുടെ വാതിലിൽ തട്ടിയെങ്കിലും പെൺകുട്ടി വാതിൽ തുറക്കാൻ തയ്യാറായില്ല. തുടർന്ന് വാതിൽ തകർത്ത് അകത്തു കയറിയ ലാലൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് പെൺകുട്ടിയുടെ അച്ഛൻ ലാലൻ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പേട്ട സ്വദേശി അനീഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്.രാത്രി മൂന്ന് മണിക്ക് വീട്ടിലെത്തിയ 19കാരനെ പെൺകുട്ടിയുടെ അച്ഛൻ കുത്തിക്കൊല്ലുകയായിരുന്നു. ഇതിന് ശേഷം ലാലൻ പൊലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങി. പിന്നീട് വീട്ടിലെത്തി പൊലീസ് കുത്തേറ്റ അനീഷ് ജോർജിനെ ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴേക്കും മരിച്ചിരുന്നു. കള്ളനെന്ന് കരുതി കുത്തിയെന്നാണ് കുത്തിയെന്നാണ് ലാലൻ പൊലീസിന് നൽകിയ മൊഴി. പുലർച്ചെ വീട്ടിൽ ശബ്ദം കേട്ടു. കള്ളനെന്ന് കരുതി ആക്രമിച്ചു. കുത്തി മലർത്തി എന്നാണ് മൊഴി.

പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണർന്നത്. മകളുടെ മുറിയിൽ മറ്റാരോ ഉണ്ടെന്ന് മനസിലാക്കി വാതിൽ തകർത്ത് അകത്തു കയറുകയായിരുന്നു എന്നും ലാലൻ പൊലീസിനോട് പറഞ്ഞു. അനീഷിനെ ശ്രദ്ധയിൽ പെട്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ശേഷം പോലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറയുകയായിരുന്നു. പോലീസെത്തി അനീഷിനെ മെഡിക്കൽ കോളേജിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പേട്ടയിലെ ചായക്കുടി ലൈനിൽ ഈഡൻ എന്ന വീട്ടിൽ ലാലുവും ഭാര്യയും രണ്ട് മക്കളുമായിരുന്നു താമസിച്ചിരുന്നത്. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ലാലുവിന്റെ കുടുംബത്തെ വീട്ടിൽ നിന്ന് പോലീസ് മാറ്റിയിട്ടുണ്ട്. അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലാണുള്ളത്‌. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

Latest News

പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീട്ടി; തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ; നടപടി പഞ്ചാബിലെ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യത്തെ തുടർന്ന്

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീട്ടി. ഫെബ്രുവരി 14ന് നടക്കേണ്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ലേക്കാണ് നീട്ടിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിലാണ് തീരുമാനം. പഞ്ചാബിലെ വിവിധ രാഷ്ട്രീയ...

More News