Sunday, October 17, 2021

തെരുവ്‌ നായയുടെ കടിയേറ്റ ആലന്തട്ട എരിക്കോട്ടുപൊയിലിലെ തോമസിന്റെ മകന്‍ ആനന്ദ്‌ പേവിഷ ബാധയേറ്റ്‌ മരിച്ചു

Must Read

കയ്യൂര്‍( കാസര്‍ഗോഡ്‌): തെരുവ്‌ നായയുടെ കടിയേറ്റ ആലന്തട്ട എരിക്കോട്ടുപൊയിലിലെ തോമസിന്റെ മകന്‍ ആനന്ദ്‌(7) പേവിഷ ബാധയേറ്റ്‌ മരിച്ചു. വീട്ടില്‍ കളിക്കുന്നതിനിടെയാണു തെരുവുനായയുടെ കടിയേറ്റത്‌.
ആശുപത്രിയില്‍ എത്തിച്ചു വാക്‌സിന്‍ നല്‍കുകയും ചെയ്‌തു. നിശ്‌ചിത ദിവസങ്ങളിലായി മൂന്ന്‌ വാക്‌സിനെടുക്കുകയും ചെയ്‌തു. രണ്ട്‌ ദിവസം മുമ്പ്‌ ശാരീരിക അസ്വാസ്‌ഥ്യത്തെ തുടര്‍ന്നു കോഴിക്കോട്‌ മെഡിക്കല്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ റാബിസ്‌ ബാധയേറ്റതായി കണ്ടെത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ്‌ മരിച്ചത്‌. ആലന്തട്ട എയുപി സ്‌കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌. ബിന്ദുവാണ്‌ അമ്മ. സഹോദരന്‍ : അനന്ദു.

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട്...

More News