Monday, September 28, 2020

ലോകത്തിലെ 192 രാജ്യങ്ങളില്‍ നിന്നും ഇതുവരെ 20 ലക്ഷത്തോളം പേർ പ്രതിഷേധിച്ചു; അശ്ലീല സൈറ്റായ പോണ്‍ ഹബ്ബ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ പ്രചാരണം വൈറലാകുന്നു

Must Read

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി. എം. മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ...

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി ഔഡി

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി എത്തിയിരിക്കുകയാണ് ഔഡി. നിരവധി സവിശേഷതകളുമായാണ് പുതിയ Q5 സ്‌പോര്‍ട്‌ബാക്ക് എത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഔഡി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എഞ്ചിന്‍ 2.0...

ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

  ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസറുമായാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വരുന്നത്.ഡ്യുവല്‍ നാനോ സിം...

ന്യൂയോര്‍ക്ക്: പ്രമുഖ അശ്ലീല സൈറ്റായ പോണ്‍ ഹബ്ബ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ പ്രചാരണം വൈറലാകുന്നു. പെണ്‍കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ലൈല മൈക്കല്‍വെയ്റ്റാണ് ‘ട്രാഫിക്കിംഗ് ഹബ്ബ്’ എന്ന ഓണ്‍ലൈന്‍ പ്രചാരണവും ഒപ്പുശേഖരണവും ആരംഭിച്ചത്.

ഇതുവരെ 20 ലക്ഷത്തോളം പേരാണ് ലോകത്തിലെ 192 രാജ്യങ്ങളില്‍ നിന്നും ഈ ആവശ്യത്തിനായി ഓണ്‍ലൈനായി ഒപ്പുവച്ചിരിക്കുന്നത്.

സ്ത്രീകളെ പീഡിപ്പിക്കുന്നതും, ബലാത്സംഗത്തിന്‍റെയും, ബാലപീഡനത്തിന്‍റെയും അടക്കം നിരവധി യഥാര്‍ത്ഥ വീഡിയോകള്‍ പോണ്‍ ഹബ്ബ് കാണിക്കുന്നു എന്ന് ആരോപിച്ചാണ് ഈ ഓണ്‍ലൈന്‍ പ്രതിഷേധം. ഈ പ്രതിഷേധത്തിന്‍റെ ഭാഗമായി പോണ്‍ഹബ്ബിനെതിരെ കഴിഞ്ഞ ജൂലൈ 30ന് ഈ പ്രധിഷേധത്തിന്‍റെ പിന്നണിക്കാര്‍ ഇറക്കിയ 2.20 മിനുട്ട് വീഡിയോ ഇതിനകം വിവിധ പ്ലാറ്റ്ഫോമുകളില്‍ 3.3 ദശലക്ഷം കാഴ്ചക്കാര്‍ കണ്ടു കഴിഞ്ഞു.

ഈ പ്രക്ഷോഭത്തിന്‍റെ ഭാഗമായി നിരവധി ലേഖനങ്ങളാണ് ‘ട്രാഫിക്കിംഗ് ഹബ്ബ്’ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ പോണ്‍ഹബ്ബിന്‍റെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന മോണ്‍ട്രിയല്‍, ലോസ് അഞ്ചലസ് എന്നിവിടങ്ങളില്‍ പ്രത്യേക്ഷ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

42 ശതകോടി വാര്‍ഷിക വ്യൂവര്‍ഷിപ്പുള്ള സൈറ്റാണ് പോണ്‍ ഹബ്ബ്. മൈന്‍റ് ജീക്ക് എന്ന കോര്‍പ്പറേറ്റാണ് ഇതിന്‍റെ നടത്തിപ്പുകാര്‍. ഇവര്‍ക്കെതിരെ നിയമനടപടിക്കാണ് സാമൂഹ്യ പ്രവര്‍ത്തക ലൈല മൈക്കല്‍വെയ്റ്റ് തയ്യാറെടുക്കുന്നത്. അതിനോട് അനുബന്ധിച്ച് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍, കനേഡിയന്‍ പ്രധാനമന്ത്രി എന്നിവര്‍ക്ക് മൈന്‍റ് ജീക്കിനും പോണ്‍ഹബ്ബിനും എതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.

English summary

An online campaign calling for the closure of the popular porn site PonHub has gone viral. Laila Michaelweight, a social activist who responds to issues including trafficking in women, started an online campaign called ‘Trafficking Hub’ and collected signatures.

Leave a Reply

Latest News

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി. എം. മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ...

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി ഔഡി

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി എത്തിയിരിക്കുകയാണ് ഔഡി. നിരവധി സവിശേഷതകളുമായാണ് പുതിയ Q5 സ്‌പോര്‍ട്‌ബാക്ക് എത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഔഡി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എഞ്ചിന്‍ 2.0 ലിറ്റര്‍ ടര്‍ബോ ഡീസലായിരിക്കും, ഇത് 204...

ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

  ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസറുമായാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വരുന്നത്.ഡ്യുവല്‍ നാനോ സിം വരുന്ന ടെക്‌നോ സ്പാര്‍ക്ക് 6 ആന്‍ഡ്രോയിഡ്...

പതിനാല് വയസുകാരനായ സഞ്ജുവിനോട് അടുത്ത ധോണി ആകുമെന്ന് പറഞ്ഞിരുന്നതായി ശശി തരൂര്‍

  പതിനാല് വയസുകാരനായ സഞ്ജുവിനോട് അടുത്ത ധോണി ആകുമെന്ന് പറഞ്ഞിരുന്നതായി ശശി തരൂര്‍. ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ഐതിഹാസികമായ ജയത്തിന് പിന്നാലെയാണ് പ്രതികരണവുമായി സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരം എംപി കൂടിയായ ശശി തരൂര്‍ രംഗത്ത്...

കോൺഗ്രസ് പുന:സംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ലെന്ന് കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് പുന:സംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ലെന്ന് കെ മുരളീധരൻ. പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി യുഡിഎഫിൽ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

More News