Thursday, January 28, 2021

എന്‍.സി.പി വനിതാ നേതാവിനെ ബൈക്കിലെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തി

Must Read

പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

കൊച്ചി: പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ

ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ. ഓള്‍ ഇന്ത്യ സൂര്യ ഫാന്‍ ക്ലബ് അംഗമായ ഹരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു സൂര്യ...

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു. കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ്...

എന്‍.സി.പി വനിതാ നേതാവിനെ ബൈക്കിലെത്തിയ അജ്ഞാത സംഘം കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന യശസ്വിനി മഹിള ബ്രിഗേഡ് എന്ന പ്രാദേശിക സംഘടനയുടെ നേതാവ് കൂടിയായ രേഖ ഭൂഷഭ് ജാരെ ആണ്(39) കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാത്രി 8.20 ഓടെയാണ് കൊലപാതകം നടന്നത്. പൂനെയില്‍ നിന്നും അഹമ്മദ്നഗറിലേക്ക് കാറില്‍ പോവുകയായിരുന്നു രേഖ. ഈ സമയം രേഖയുടെ അമ്മയുടെ മകനും സുഹൃത്തും കൂടെയുണ്ടായിരുന്നു. മുംബൈയിൽ നിന്ന് 230 കിലോമീറ്റർ അകലെയുള്ള പാർനറിലെ ജാറ്റെഗാവ് ഘട്ടിലെത്തിയപ്പോള്‍ ബൈക്കിലെത്തിയ സംഘം കാര്‍ തടഞ്ഞു. തുടര്‍ന്ന് ഇവര്‍ രേഖയുമായി വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. ബന്ധുക്കള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും തര്‍ക്കം തുടര്‍ന്നു. വാക്കേറ്റത്തിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കത്തിയെടുത്ത് രേഖയുടെ തൊണ്ട മുറിച്ചു. ഇതോടെ രേഖ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഡ്മിറ്റാകുന്നതിന് മുന്‍പ് തന്നെ മരണം സ്ഥിരീകരിച്ചു. അക്രമികള്‍ക്കെതിരെ അഹമ്മദ്നഗര്‍ സൂപ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. An NCP woman leader was stabbed to death by an unidentified group on a bike. The incident took place on Tuesday in Maharashtra’s Ahmednagar district. Yashaswini Mahila Brigade, a local organization working for the welfare of women

Leave a Reply

Latest News

പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

കൊച്ചി: പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ

ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ. ഓള്‍ ഇന്ത്യ സൂര്യ ഫാന്‍ ക്ലബ് അംഗമായ ഹരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു സൂര്യ എത്തിയത്. വിവാഹത്തിന് താലി എടുത്ത് കൊടുത്തത്...

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു. കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കമുള്ള നേതാക്കൾക്കെതിരേയാണ് പോലീസ് നടപടി.

ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് കൊല്ലം കൊട്ടിയത്ത് യുവാവിന് ക്രൂര മർദനം

കൊട്ടിയം: ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് കൊല്ലം കൊട്ടിയത്ത് യുവാവിന് ക്രൂര മർദനം. മൈലാപ്പൂർ സ്വദേശി ഷംനാദാണ് ക്രൂരമർദനത്തിന് ഇരയായത്. ഡി​സം​ബ​ര്‍ 24 ന് ​ഉ​ച്ച​യ്‍​ക്കാ​ണ് സം​ഭ​വം...

അഭയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫിയും ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി

അഭയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫിയും ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഫാദർ തോമസ് കോട്ടൂരിന് പിന്നാലെയാണ് സെഫിയും കോടതിയെ സമീപിച്ചത്.

More News