Sunday, October 17, 2021

സ്വകാര്യ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Must Read

സ്വകാര്യ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കം മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ താണ സ്വദേശി റസീന്‍നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് റസീന്‍. വ്യാഴാഴ്ച വൈകുന്നേരം 5:30ഓടെ മുക്കം അഗസ്ത്യമുഴിയിലെ വാടകക്ക് താമസിക്കുകയായിരുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴ് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചാണ് താമസിക്കുന്നതെന്ന് മുക്കം പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

എംബിബിഎസ് പരീക്ഷ ഇപ്പോള്‍ നടക്കുകയാണ്. ഇതിനിടെയിലാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് അന്വേഷിക്കുകയാണ്. പിതാവ്: സലീം, മാതാവ്: റുബീന, സഹോദരങ്ങള്‍: സിനാന്‍ , ഫാത്തിമ, ആയിഷ.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും ആഞ്ഞു വിശുന്ന കാറ്റും തുടരുകയാണ്

കാറ്റത്തും മഴയത്തും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.വീട്ട് വളപ്പിലെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.പൊതു ഇടങ്ങളിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ...

More News