Sunday, September 26, 2021

മാസ്ക് വച്ചില്ലെന്നു പറഞ്ഞു കണ്‍ട്രോൾ റൂം പോലീസ് വാഹനത്തിലേക്ക് കയറ്റിയപ്പോൾ യുവാവിൻ്റെ കാൽ ഡോറിനിടയിൽ കുടുങ്ങി ഒടിഞ്ഞ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

Must Read

ഗാന്ധിനഗർ: മാസ്ക് വച്ചില്ലെന്നു പറഞ്ഞു കണ്‍ട്രോൾ റൂം പോലീസ് വാഹനത്തിലേക്ക് കയറ്റിയപ്പോൾ യുവാവിൻ്റെ കാൽ ഡോറിനിടയിൽ കുടുങ്ങി ഒടിഞ്ഞ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

പ​ള്ളം ക​രു​ണാ​ല​യ​ത്തി​ൽ അ​ജി (45)യു​ടെ കാ​ലി​നാ​ണ പൊ​ട്ട​ലു​ണ്ടാ​യ​ത്. പോ​ലീ​സ് ഇ​യാ​ളെ ബ​ല​മാ​യി പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റി വാ​തി​ൽ അ​ട​ച്ച​പ്പോ​ൾ കാ​ൽ ഡോ​റി​നി​ട​യി​ൽ​പെടു​ക​യാ​യി​രു​ന്നു.

അ​ജി കോ​ട്ട​യം ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ്കു​മാ​റി​നു ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി അ​ജി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി അ​ജി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത മെ​ഡി​ക്ക​ൽ കോ​ള​ജ് ക​ണ്‍​ട്രോ​ൾ റൂം ​എ​സ്ഐ എം.​സി. രാ​ജു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30നു ​മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​നു മു​ന്പി​ലാ​ണ് സം​ഭ​വം.

അ​ജി​യു​ടെ ഭാ​ര്യ കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ 42 വ​യ​സു​കാ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഗ​ർ​ഭ​പാ​ത്ര സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യി​ലാ​ണ്.

ചൊ​വാ​ഴ്ച രാ​വി​ലെ ഭാ​ര്യ​യു​ടെ പ​രി​ച​ര​ണ​ത്തി​നു​ശേ​ഷം ഗൈ​ന​ക്കോ​ള​ജി മ​ന്ദി​ര​ത്തി​ന്‍റെ മു​ൻ​വ​ശ​മു​ള്ള സി​മന്‍റ് ബ​ഞ്ചി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു അ​ജി.

ഭാ​ര്യ ഫോ​ണ്‍ വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ഴു​ന്നേ​റ്റ് മു​ഖം ക​ഴു​കു​ന്ന​തി​നി​ട​യി​ൽ ഹൈ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

തു​ട​ർ​ന്ന് അ​ജി​യെ പോ​ലീ​സ് വാ​ഹ​ന​ത്തി​നു സ​മീ​പ​ത്തേ​ക്കു വി​ളി​പ്പി​ക്കു​ക​യും മാ​സ്ക് വ​യ്ക്കാ​ത്ത​തി​നു പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു.

മാ​സ്ക് ഉ​ണ്ടെ​ന്നും ഉ​റ​ക്ക​ശേ​ഷം മു​ഖം ക​ഴു​കി​യ​പ്പോ​ൾ മാ​സ്ക് മാ​റ്റി​യ​താ​ണെ​ന്നും അ​ജി പ​റ​ഞ്ഞു.

ഇ​തി​ൽ ക്ഷു​ഭി​ത​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ലീ​സി​നെ നി​യ​മം പ​ഠി​പ്പി​ക്കു​ക​യാ​ണോ​യെ​ന്നു ചോ​ദി​ച്ച് അ​ജി​യു​ടെ ക​ഴു​ത്തി​നു പി​ടി​ച്ചു.

എ​ന്തു കാ​ര്യ​ത്തി​നാ​ണു ത​ന്നെ ഉ​പ​ദ്ര​വി​ക്കു​ന്ന​തെ​ന്നു അ​ജി ചോ​ദി​ച്ചെ​ങ്കി​ലും പോ​ലീ​സ് വാ​ഹ​ന​ത്തി​ലേ​ക്കു ബ​ല​മാ​യി പി​ടി​ച്ചു ക​യ​റ്റി.

ഡോ​റി​നി​ട​യി​ൽ ഇ​ട​തു​കാ​ൽ കു​ടു​ങ്ങി​യ​തു അ​ജി പ​റ​ഞ്ഞി​ട്ടും പോ​ലീ​സു​കാ​ർ മൂ​ന്നു​ത​വ​ണ ഡോ​ർ അ​ട​യ്ക്കാ​നാ​യി ശ്ര​മി​ച്ചു.

പി​ന്നീ​ട് കാ​ൽ​വേ​ദ​ന​യി​ൽ പു​ള​ഞ്ഞ അ​ജി​യെ ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യും പെ​റ്റി​ക്കേ​സ് എ​ടു​ക്കുകയും ചെയ്തു. കേ​സി​ന്‍റെ പേ​രി​ൽ 500 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു.

400 രൂ​പ മാ​ത്ര​മേ ത​ന്‍റെ പ​ക്ക​ലു​ള്ളു​വെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പോ​ലീ​സ് അം​ഗീ​ക​രി​ച്ചി​ല്ല. 100 രൂ​പ പു​റ​ത്തു​നി​ന്നു വാ​ങ്ങി​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പ​ണം അ​ട​ച്ച​ശേ​ഷം വീ​ണ്ടും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ൽ മു​ട്ടി​നു താ​ഴെ നീ​രും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ടു. എ​ക്സ് റേ ​പ​രി​ശോ​ധ​ന​യി​ൽ കാ​ലി​നു പൊ​ട്ട​ലു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News