Sunday, December 5, 2021

മെക്സിക്കോയിൽ ലഹരി സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ ട്രാവൽ ബ്ലോഗർ കൊല്ലപ്പെട്ടു

Must Read

ലോസ് ആഞ്ജലീസ്: മെക്സിക്കോയിൽ ലഹരി സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ ട്രാവൽ ബ്ലോഗർ കൊല്ലപ്പെട്ടു. അമേരിക്കയിലെ കാലിഫോർണിയയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ അഞ്ജലി റിയോട്ട് (25) ആണ് കൊല്ലപ്പെട്ടത്. ഒരു ജർമൻ വംശജനും കൊല്ലപ്പെട്ടിട്ടുണ്ട്.

ടുലുമിലെ കരീബിയൻ കോസ്റ്റ് റിസോർട്ടിൽ ഉണ്ടായ വെടിവെപ്പിലാണ് അഞ്ജലി കൊല്ലപ്പെട്ടത്. പിറന്നാൾ ആഘോഷിക്കാനായി റിസോർട്ടിൽ എത്തിയതായിരുന്നു അഞ്ജലി. ബുധനാഴ്ച രാത്രിയോടെയാണ് റിസോർട്ടിൽ വെടിവെപ്പ് ഉണ്ടായത്. ഇവർ ഭക്ഷണം കഴിക്കുന്നതിനിടെ നാല് പേർ അവിടെയെത്തുകയും വെടിയുതിർക്കുകയുമായിരുന്നെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഞ്ജലിയുട ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള ട്രാവൽ ബ്ലോഗർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിരതാമസം കാലിഫോർണിയയിലെ സാൻ ഹൊസേയിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

യാഹു ജീവനക്കാരിയായിരുന്ന അഞ്ജലി കഴിഞ്ഞ ജൂലായ് മുതൽ ലിങ്ക്ഡ്ഇന്നിൽ സീനിയർ സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറായിരുന്നു.

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News