ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി ആ​ശു​പ​ത്രി​യി​ൽ; വെ​ടി​യു​ണ്ട നീ​ക്കം ചെ​യ്തു

0

കീവ്: യുക്രെയ്‌നിലെ കീവിൽ നിന്നും അതിര്‍ത്തിയിലേക്ക് പോകുന്നതിനിടെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി ആശുപത്രിയില്‍. ഡല്‍ഹിയിലെ ഛത്തര്‍പുര്‍ സ്വദേശിയായ ഹര്‍ജോത് സിംഗിനാണ് വെടിയേറ്റത്.

ഹ​ര്‍​ജോ​തി​ന്‍റെ തോ​ളി​നാ​ണ് വെ​ടി​യേ​റ്റ​ത്. വെ​ടി​യു​ണ്ട നീ​ക്കം ചെ​യ്തു. കീ​വി​ലെ സി​റ്റി ഹോ​സ്പി​റ്റ​ലി​ലാ​ണ് ഹ​ര്‍​ജോ​ത് ചി​കി​ത്സ​യി​ലു​ള്ള​ത്. ത​നി​ക്കു മ​ര്‍​ദ​ന​മേ​റ്റെ​ന്നും കാ​ലി​നു പൊ​ട്ട​ലു​ണ്ടെ​ന്നും ഹ​ര്‍​ജോ​ത് പ​റ​യു​ന്നു.

ലി​വി​വി​ലേ​ക്കു പോ​കാ​ൻ താ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​രും ത​നി​ക്കു സൗ​ക​ര്യം ചെ​യ്ത് ത​ന്നി​ല്ലെ​ന്നും ഹ​ർ​ജോ​ത് കു​റ്റ​പ്പെ​ട‌ു​ത്തി. കീ​വി​ൽ നി​ന്നും ഏ​തു വി​ധേ​ന​യും ലി​വി​വി​ൽ എ​ത്താ​ൻ കാ​റി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഹ​ർ​ജോ​തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും നേ​രെ വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

ഉ​ട​ൻത​ന്നെ ഹ​ർ​ജോ​തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വിദ്യാർഥിയെ അ​തി​ർ​ത്തി​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നു പോ​ള​ണ്ടി​ലു​ള്ള കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Leave a Reply