Tuesday, December 1, 2020

ഓക്സ്ഫോഡ് സര്‍വ്വകലാശാലയിലും ബീഫ്, മട്ടണ്‍ നിരോധനം; നീക്കത്തിന് പിന്നില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി

Must Read

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം...

ലണ്ടന്‍: ബ്രിട്ടണിലെ ഓക്സ്ഫോഡ് സര്‍വ്വകലാശാലയെ ‘മീറ്റ് ഫ്രീ’ ക്യാംപസാക്കാനുള്ള പ്രയത്നങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി. സര്‍വ്വകലാശാലയിലെ ഹരിതഗൃഹ പ്രസാരണത്തില്‍ കുറവ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്യാംപസിനെ മാംസ ഉപയോഗം നിര്‍ത്തണമെന്ന ആവശ്യവുമായി ഓക്സ്ഫോഡ് വിദ്യാര്‍ഥി യൂണിയന്‍ മുന്നോട്ട് വന്നിട്ടുള്ളത്. ഓക്സ്ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള വോര്‍സെസ്റ്റര്‍ കോളേജിലെ വിഹാന്‍ ജെയിന്‍ എന്ന വിദ്യാര്‍ഥിയാണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട്.

വിഹാന്‍ ജെയിനിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ഥി യൂണിയനോട് ക്യാംപസിലെ ഭക്ഷ്യശാലകളില്‍ ബീഫ്, ആട് എന്നിവയുടെ മാംസം എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം സമര്‍പ്പിച്ചത്. ഈ പ്രമേയം വിദ്യാര്‍ഥി യൂണിയനില്‍ 31 വോട്ടുകള്‍ നേടിയാണ് പാസായിട്ടുള്ളത്. ഒന്‍പത് പേര്‍ പ്രമേയത്തിന് എതിരായി വോട്ട് ചെയ്തപ്പോള്‍ 13 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ഓക്സ്ഫോഡ് കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനായി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പ്രമേയം വിശദമാക്കിയത്.

കാലാവസ്ഥാ വ്യതിയാനത്തില്‍ 2030ല്‍ നേടണമെന്ന് വിചാരിക്കുന്ന നേട്ടം ബീഫ്, മട്ടണ്‍ നിരോധനത്തിലൂടെ സാധിക്കുമെന്നാണ് പ്രമേയം വിശദമാക്കുന്നത്. പ്രമേയം പാസായതോടെ ഓക്സ്ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ബീഫ്, മട്ടണ്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും കാലക്രമത്തില്‍ പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്താനുമാണ് വിദ്യാര്‍ഥി യൂണിയന്‍റെ തീരുമാനം. പ്രാദേശിക തലത്തിലുള്ള സമ്പദ് വ്യവസ്ഥയെ ഈ നീക്കം സാരമായി ബാധിക്കുമെന്ന വിമര്‍ശനം പ്രമേയം തള്ളി.

സര്‍വ്വകലാശാലയിലെത്തിക്കുന്ന മാംസത്തിന് പ്രാദേശികമായി ആവശ്യക്കാരുണ്ടാവുമെന്നാണ് വിമര്‍ശനങ്ങള്‍ക്കുള്ള പ്രമേയത്തിലെ മറുപടി. 1.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ താപം ഇത്തരത്തില്‍ കുറയ്ക്കാനാവുമെന്നാണ് പ്രമേയം നിരീക്ഷിക്കുന്നത്. സര്‍വ്വകലാശാലയ്ക്കുള്ളിലെ ഭക്ഷണശാലകളില്‍ വാങ്ങുന്ന മാംസത്തിന്‍റെ അളവില്‍ 28 ശതമാനത്തോളം കുറവ് ഉടന്‍ വരുത്താനാണ് നീക്കം. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബീഫ്,. മട്ടണ്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പന ഇതിനോടകം നിരോധിച്ചിട്ടുള്ളവയാണ്. London: An Indian-origin student is behind the efforts to make Oxford University ‘Meet Free’ campus in the UK. The use of meat on campus is part of an effort to reduce university greenhouse gas emissions

Leave a Reply

Latest News

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും പറയാം. സിംബിയൻ ഫോണുകളിൽ നിന്ന് ആൻഡ്രോയിഡിൽ...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം പ്രമാണിച്ച് നാളെ മുതൽ ഡിസംബർ മൂന്നുവരെ...

ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ റിലീസാകും. റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. നേരത്തെ,...

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ...

More News