ലോറിക്കടിയിൽ ഒന്നര മണിക്കൂർ; മറിഞ്ഞ ലോറിക്കടിയിൽപ്പെട്ട് ക്ലീനർ മരിച്ചു

0

ചാ​ത്ത​ന്നൂ​ർ : മെ​റ്റ​ൽ ചി​പ്സ് ക​യ​റ്റി വ​ന്ന ടോ​റ​സ് ലോ​റി മ​റി​ഞ്ഞ് ലോ​റി​യി​ലെ ക്ലീ​ന​ർ ത​മി​ഴ് നാ​ട് ക​ളി​യി​ക്കാ​വി​ള കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി വി​ജി​ൻ (35) മ​രി​ച്ചു. ലോ​റി​യു​ടെ ഡ്രൈ​വ​ർ​ മാ​ർ​ത്താ​ണ്ഡം ഇ​ല​വി​ള സ്വ​ദേ​ശി എ​ഡ്വി​ൻ ജോ​സി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ലോ​റി​യ്ക്ക​ടി​യി​ൽ​പ്പെ​ട്ടു കി​ട​ന്ന വി​ജി​നെ ഒ​ടു​വി​ൽ മ​ണ്ണ് മാ​ന്തി നീ​ക്കി​യ ശേ​ഷ​മാ​ണ് പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഇന്നു പു​ല​ർ​ച്ചേ അ​ഞ്ചേ​മു​ക്കാ​ലോ​ടെ ചാ​ത്ത​ന്നൂ​ർ മീ​നാ​ട് ച​ന്ത​മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മാ​ർ​ത്താ​ണ്ഡ​ത്തി​ന​ടു​ത്ത് ഊ​ര​മ്പ് എ​ന്ന സ്ഥ​ല​ത്തു​നി​ന്നും മെ​റ്റ​ൽ ചി​പ്സും ക​യ​റ്റി വ​ന്ന​താ​യി​രു​ന്നു ലോ​റി.

മീ​നാ​ട് കി​ഴ​ക്കു​ള്ള സി​മ​ന്‍റ് ക​ട്ട ക​മ്പനി​യി​ലേക്കാ​യി​രു​ന്നു മെ​റ്റ​ൽ. ക​മ്പനി​യി​ലെ​ത്തി മെ​റ്റ​ൽ ഇ​റ​ക്കാ​ൻ തു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​ർ കാ​ബി​നി​ലി​രുന്നു ലോ​റി​യു​ടെ ബോ​ഡി ഉ​യ​ർ​ത്തി മെ​റ്റ​ൽ താ​ഴേ​യ്ക്കി​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ലോ​റി മ​റി​യു​ക​യാ​യി​രു​ന്നു.

ക്ലീ​ന​ർ വി​ജി​നും ക​ന്പ​നി ഉ​ട​മ സു​രേ​ഷും ലോ​റി​യു​ടെ വ​ശ​ത്തു നി​ല്ക്കു​ക​യാ​യി​രു​ന്നു. ലോ​റി മ​റി​യു​ന്ന​തു ക​ണ്ട് ഇ​രു​വ​രും ഓ​ടി മാ​റാ​ൻ ശ്ര​മി​ച്ചു. ഓ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ വി​ജി​ൻ ത​ട്ടി വി​ഴു​ക​യും ലോ​റി വി​ജി​ന്‍റെ മു​ക​ളി​ലൂ​ടെ മ​റി​യു​ക​യു​മാ​യി​രു​ന്നു. ലോ​റി​യ്ക്ക​ടി​യി​ൽ​പ്പെ​ട്ട വി​ജി​നെ മ​ണി​ക്കൂ​റു​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

ക്രെ​യി​ൻ എ​ത്തി​ച്ചു ലോ​റി ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ദ്യം അ​തു വി​ജ​യി​ച്ചി​ല്ല. പി​ന്നെ ലോ​റി​യ്ക്ക​ടി​യി​ലെ മ​ണ്ണ് മാ​ന്തി നീ​ക്കി​യ​ശേ​ഷ​മാ​ണ് വി​ജി​നെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ്പോ​ഴേ​യ്ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ലോ​റി മ​റി​യു​മ്പോ​ൾ കാ​ബി​നു​ള്ളി​ലാ​യി​രു​ന്ന ഡ്രൈ​വ​ർ എ​ഡ്‌​വി​ൻ ജോ​സി​നും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളു​ണ്ട്. ചാ​ത്ത​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ജ​സ്റ്റി​ൻ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും പ​ര​വൂ​രി​ൽ നി​ന്നു അ​ഗ്നി ര​ക്ഷാ സേ​ന​യും എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

ച​രി​ഞ്ഞ പ്ര​ത​ല​ത്തി​ൽ ലോ​റി നി​ർ​ത്തി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെന്നു ക​രു​തു​ന്നു. ലോ​റി​യി​ൽ 800 ക്യു​ബി​ക് അ​ടി മെ​റ്റ​ൽ ഉ​ണ്ടാ​യി​രു​ന്നു. മൂ​ന്ന് ക്രെ​യി​നു​ക​ൾ എ​ത്തി​ച്ചു മ​റി​ഞ്ഞ ലോ​റി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

Leave a Reply