Sunday, September 19, 2021

ക്ലാസുകൾ ഓൺലൈൻ ആയതോടെ പഠനം നിലച്ച വിദ്യാർത്ഥികൾക്ക് താങ്ങായി പട്ടിക ജാതി വികസന ഓഫീസ് ജീവനക്കാരൻ

Must Read

കൊച്ചി : ക്ലാസുകൾ ഓൺലൈൻ ആയതോടെ പഠനം നിലച്ച വിദ്യാർത്ഥികൾക്ക് താങ്ങായി പട്ടിക ജാതി വികസന ഓഫീസ് ജീവനക്കാരൻ.

എറണാകുളം ജില്ലാ പട്ടിക ജാതി വികസന ഓഫീസിലെ ജീവനക്കാരൻ ആയ ശ്രീനാഥ് ഇതുവരെ 12 പേർക്കാണ് സ്മാർട്ട്‌ ഫോൺ എത്തിച്ചു നൽകിയത്. വാഴക്കുളം ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസ് പരിധിയിൽ ഉള്ള വിദ്യാർത്ഥികൾക്ക് വിവിധ ട്രസ്റ്റുകൾ, സംഘടനകൾ, പ്രവാസി കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാണ് ശ്രീനാഥ് സ്മാർട്ട്‌ ഫോണുകൾ എത്തിച്ചു നൽകിയത്.
ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന സ്മാർട്ട്‌ ഫോൺ ചലഞ്ച് വഴിയാണ് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി സ്മാർട്ട്‌ ഫോണുകൾ എത്തിച്ചു നൽകിയത്.
കോവിഡിന്റെ ആദ്യ ലോക്ക് ഡൗണിൽ പഠനം വഴിമുട്ടിയ വിദ്യാർത്ഥികൾക്കായി 22 ടി. വി കളും ശ്രീനാഥ് എത്തിച്ചു നൽകിയിരുന്നു. മുവാറ്റുപുഴ ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസ് പരിധിയിൽ ഉള്ള വിദ്യാർത്ഥികൾക്കാണ് ടി. വി കൾ എത്തിച്ചു നൽകിയത്

Leave a Reply

Latest News

തീവണ്ടിക്കോച്ചിന്റെ സ്ഥാനംചോദിച്ച രോഗിയായ യുവാവിനെ മർദിച്ച സംഭവത്തിൽ റെയിൽവേ ജീവനക്കാരനെ അറസ്റ്റുചെയ്തു

തീവണ്ടിക്കോച്ചിന്റെ സ്ഥാനംചോദിച്ച രോഗിയായ യുവാവിനെ മർദിച്ച സംഭവത്തിൽ റെയിൽവേ ജീവനക്കാരനെ അറസ്റ്റുചെയ്തു. റെയിൽവേ ഈ ജീവനക്കാരനെ സസ്‌പെൻഡ്‌ ചെയ്തു. തൃശ്ശൂർ റെയിൽവേസ്റ്റേഷനിലെ പോയിന്റ്‌മാൻ ആയ പാലക്കാട്...

More News