തൊടുപുഴ: സ്കൂട്ടറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നതിനിടെ ചൂടിയ കുടക്ക് കാറ്റ് പിടിച്ച് താഴെ വീണ സർക്കാർ ആശുപത്രിയിലെ ജീവനക്കാരി മരിച്ചു. സന്യാസിയോട പുത്തൻപുയ്ക്കൽ പരേതനായ ഷാജിയുടെ ഭാര്യ സബീനയാണ് മരിച്ചത്. 47 വയസായിരുന്നു.
വ്യാഴാഴ്ചയായിരുന്നു അപകടം. തേർഡ് ക്യാമ്പ് ഗവ.ആയുർവേദ ആശുപത്രി ജീവനക്കാരിയാണ് സബീന. രാവിലെ സന്യാസിയോടയിൽനിന്ന് ആശുപത്രിയിലേക്ക് പോകാൻ കാത്തുനിന്നിട്ടും ബസ് കിട്ടിയില്ല. ഈ സമയം അതുവഴി എത്തിയ പരിചയക്കാരനായ 19കാരന്റെ സ്കൂട്ടറിന് കൈ കാണിച്ച് കയറി പോകുകയായിരുന്നെന്ന് കമ്പംമെട്ട് പൊലീസ് പറഞ്ഞു. സ്കൂട്ടറിന്റെ വേഗം കൂടിയതോടെ കുടക്ക് കാറ്റുപിടിച്ച് വീട്ടമ്മ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഉടൻ നാട്ടുകാർ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂട്ടർ ഓടിച്ചിരുന്ന തേർഡ് ക്യാമ്പ് സ്വദേശി സത്താർ സലീമിന് (19) ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് കേസെടുത്തു. സബീനയുടെ മക്കള്‍: അന്‍വര്‍, ഷിബിന. മരുമക്കള്‍: സുറുമി, അഫ്സൽ.
English summary
An employee of a government hospital has died after falling under a hot umbrella while traveling in the back seat of a scooter.