Thursday, December 2, 2021

മദ്യത്തിനു പകരം സാനിറ്റൈസർ സ്ഥിരമായി കുടിച്ച വയോധികൻ മരിച്ചു

Must Read

മദ്യത്തിനു പകരം സാനിറ്റൈസർ സ്ഥിരമായി കുടിച്ച വയോധികൻ മരിച്ചു. പേയാട് അമ്പൻകോട് പരമേശ്വരവിലാസത്തിൽ മോഹനൻ നായർ (60) ആണ് മരിച്ചത്. സാനിറ്റൈസർ കുടിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മോഹനൻനായരെ വെള്ളിയാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം രാവിലെ മരണം സംഭവിക്കുകയായിരുന്നു.

മോ​ഹ​ന​ൻ​നാ​യ​രെ കൂ​ടാ​തെ അ​ടു​ത്തി​ടെ സാ​നി​റ്റൈ​സ​ർ ക​ഴി​ച്ച് പേ​യാ​ട് ര​ണ്ടു​പേ​ർ മ​രി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ചി​ല മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ വ്യാ​പ​ക​മാ​യി അം​ഗീ​കാ​ര​മു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ വി​വി​ധ ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള സാ​നി​റ്റൈ​സ​ർ വി​ൽ​പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും സാ​നി​റ്റൈ​സ​റി​ൽ വെ​ള്ളം ചേ​ർ​ത്ത് മ​ദ്യ​ത്തി​ന് പ​ക​രം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും പ​രാ​തി​യു​ണ്ട്.

സാ​നി​റ്റൈ​സ​ർ വി​ൽ​പ്പ​ന​യു​ടെ മ​റ​വി​ൽ സ്പി​രി​റ്റി​ൽ വെ​ള്ള​വും ക​ള​റും ക​ല​ർ​ത്തി​യും വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘം സ​ജീ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് എ​സ്ഐ വി.​ഷി​ബു അ​റി​യി​ച്ചു. മോ​ഹ​ന​ൻ​നാ​യ​രു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News