Thursday, December 2, 2021

സവാരി പോകാന്‍ ഓട്ടോയില്‍ കയറിയ വയോധികൻ ഓട്ടോയിലിരുന്ന് മരിച്ചു

Must Read

സവാരി പോകാന്‍ ഓട്ടോയില്‍ കയറിയ വയോധികൻ ഓട്ടോയിലിരുന്ന് മരിച്ചു. പുന്നാവൂര്‍ അച്ചത്തുകോണം സ്വദേശിയായ പരമേശ്വരന്‍(70) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടുകൂടിയാണ് സംഭവം.

ഇന്നലെ രാത്രി ഏഴുമണിയോടുകൂടിയാണ് പുന്നാവൂരില്‍നിന്ന്‌ അച്ചത്ത് കോണത്തുള്ള വീട്ടിലേക്ക് പോകാൻവേണ്ടിയാണ് പരമേശ്വരന്‍ ഓട്ടോയില്‍ കയറിയത്. ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും ഇറങ്ങാതിരിക്കുന്നതിനെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ നോക്കിയപ്പോഴാണ് വയോധികൻ അനക്കമില്ലാതെ ഇരിക്കുന്നത് കണ്ടത്. തുടർന്ന് കണ്ടല സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മരിച്ച പരമേശ്വരന് സ്വന്തമായി വീടോ കുടുംബാംഗങ്ങളോ ഇല്ല. അകന്ന ഒരു ബന്ധു മാത്രമാണ് പുന്നാവൂരിലുള്ളത്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News