Sunday, March 7, 2021

കൊല്ലത്ത് എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിനിരകളായി

Must Read

സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്

ഗോത്ര മഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡണ്ടുമായ സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്. മുന്നണി മര്യാദകൾ പാലിക്കും എന്ന എൻഡിഎ നേതാക്കളുടെ ഉറപ്പിനെ...

സിനിമ നടൻ ദേവൻ ബിജെപിയിൽ ചേര്‍ന്നു

തിരുവനന്തപുരം: സിനിമ നടൻ ദേവൻ ബിജെപിയിൽ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ...

വിഴിഞ്ഞം തീരത്ത് പിടികൂടിയ ശ്രീലങ്കൻ ബോട്ടുകൾ ലഹരിക്കടത്ത് സംഘത്തിന്റേതെന്ന് കോസ്റ്റ് ഗാർഡിന്റെ സ്ഥിരീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് പിടികൂടിയ ശ്രീലങ്കൻ ബോട്ടുകൾ ലഹരിക്കടത്ത് സംഘത്തിന്റേതെന്ന് കോസ്റ്റ് ഗാർഡിന്റെ സ്ഥിരീകരണം. ബോട്ടുകളിൽനിന്ന് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും കണ്ടെടുത്തതായാണ് വിവരം. വിശദ...

കൊല്ലം: കൊല്ലത്ത് കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിനിരകളായി. കുട്ടികളെ കൂട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് മർദ്ദിക്കുന്നത്. കളിയാക്കിയത് ചോദ്യം ചെയ്‌തതിനെ തുടർന്നായിരുന്നു മർദ്ദനം. ഈ മാസം 24നാണ് സംഭവം നടന്നത്.
കൊല്ലം കരൂർ കൽക്കുളത്ത് വച്ചായിരുന്നു ആക്രമണം. പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളാണ് പതിമൂന്നും പതിന്നാലും വയസുളള കുട്ടികളെ ക്രൂരമായി തല്ലിയത്. ബെൽറ്റുപയോഗിച്ച് അടിക്കുന്നതും മറ്റും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കരിങ്കൽ ഉൾപ്പടെ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്ന് അടിയേറ്റ കുട്ടി പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. മ‍ർദ്ദന വിവരം പുറത്ത് പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പരന്നതോടെയാണ് വീട്ടുകാർ വിവരമറിഞ്ഞത്.ഇപ്പോൾ പൊലീസ് കുട്ടികളുടെ മൊഴിയെടുക്കാനുളള നടപടികൾ ആരംഭിച്ചു. മർദ്ദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ കുട്ടികളുടെ കൈയിലുണ്ട്. ഇത് ശേഖരിക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

English summary

An eighth and ninth grader from Karikad, Kollam were brutally beaten by their friends.

Leave a Reply

Latest News

സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്

ഗോത്ര മഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡണ്ടുമായ സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്. മുന്നണി മര്യാദകൾ പാലിക്കും എന്ന എൻഡിഎ നേതാക്കളുടെ ഉറപ്പിനെ...

More News