Monday, April 12, 2021

64 വയസുകാരിയുടെ വയറില്‍ നിന്നും എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു

Must Read

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.ഞാറയിൽക്കോണം അമ്പിളിമുക്ക് സഫാന മൻസിലിൽ സിറാജുദ്ദീന്റെയും റഹിയാനത്തിന്റെയും മകൻ സഫീർ ആണ് മരിച്ചത്

കല്ലമ്പലം : ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.ഞാറയിൽക്കോണം അമ്പിളിമുക്ക് സഫാന മൻസിലിൽ സിറാജുദ്ദീന്റെയും റഹിയാനത്തിന്റെയും മകൻ സഫീർ (36) ആണ് മരിച്ചത്. ഇന്നലെ...

പനങ്ങാട് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ ലുലു ഗ്രൂപ്പ് ഹെലികോപ്റ്റർ ചതുപ്പിൽനിന്ന് ഉയര്‍ത്തിമാറ്റി

കൊച്ചി∙ പനങ്ങാട് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ ലുലു ഗ്രൂപ്പ് ഹെലികോപ്റ്റർ ചതുപ്പിൽനിന്ന് ഉയര്‍ത്തിമാറ്റി. ഡല്‍ഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേല്‍നോട്ടത്തിലായിരുന്നു പുലര്‍ച്ചെവരെ നീണ്ട ദൗത്യം. ഹെലികോപ്റ്റർ...

ബെംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മഅദ്നിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്മാറി

ബെംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മഅദ്നിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് വി. രാമസുബ്രമണ്യനാണ്...

തിരുവനന്തപുരം: 64 വയസുകാരിയുടെ വയറില്‍ നിന്നും എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു. എസ് എ ടി യില്‍ നടന്ന ശസ്ത്രക്രിയയിലാണ് മുഴ നീക്കം ചെയ്തത്. കൊല്ലം സ്വദേശിനിയായ വൃദ്ധയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ്30 സെന്റീമീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള മുഴ പുറത്തെടുത്തത്.

വിശപ്പില്ലായ്മ, വയറുവേദന, ശരീരഭാരം കുറയല്‍ എന്നീ ലക്ഷണങ്ങളുമായാണ് വൃദ്ധ ഒന്‍പതു മാസം മുമ്പ് ആശുപത്രിയിലെത്തിയത്. മാത്രമല്ല, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുഴ കണ്ടെത്തി. 64 വയസുള്ള രോഗിയായതിനാല്‍ കാന്‍സറായിരിക്കാമെന്ന സംശയവും ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്നു. അതു കൊണ്ടു തന്നെ എത്രയും വേഗം ശസ്ത്രക്രിയയ്ക്ക് വിധേയയാകണമെന്നും രോഗിയോട് നിര്‍ദ്ദേശിച്ചു.

എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ചികിത്സയ്‌ക്കെത്താന്‍ തയ്യാറാകാതിരുന്ന രോഗി ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഒന്‍പതു മാസങ്ങള്‍ക്കു ശേഷമാണ് അശുപത്രിയിലെത്തിയത്. ചികിത്സയ്‌ക്കെത്താന്‍വൈകിയതോടെ ഒന്‍പതു മാസം കൊണ്ട്ഗര്‍ഭാശയ മുഴ എട്ടു കിലോഗ്രാം തൂക്കത്തിലേയ്ക്ക് വളര്‍ന്നു വലുതാകുകയും ചെയ്തു.

ഗൈനക്കോളജി വിഭാഗത്തിലെ ഡോ ശ്രീലതയുടെ യൂണിറ്റില്‍ അഡ്മിറ്റായ രോഗിയ്ക്ക്ഡോ ബിന്ദു നമ്പീശന്‍, ഡോ ജെ സിമി എന്നിവരുടെ നേതൃത്വത്തില്‍ അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു. സങ്കീര്‍ണ്ണമായ തുകൊണ്ടുതന്നെ ശസ്ത്രക്രിയാ വേളയില്‍ രോഗിയ്ക്ക് നാലു യൂണിറ്റ് രക്തവും നല്‍കേണ്ടി വന്നു.

അനസ്‌തേഷ്യാ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ ജയകുമാര്‍, ഡോ കൃഷ്ണ, ഡോ അഞ്ജു, നഴ്സ് ലക്ഷ്മി എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി. കോവിഡ് വ്യാപനത്തിന്റെ പേരില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള നിരവധി രോഗികള്‍ ചികിത്സയ്‌ക്കെത്താതെ ഇതു പോലെ വീട്ടില്‍ കഴിയുന്നുണ്ടെന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ വി ആര്‍ നന്ദിനി പറഞ്ഞു. യഥാസമയം ചികിത്സയ്‌ക്കെത്താതിരിക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും ഡോ നന്ദിനി ഓര്‍മ്മിപ്പിച്ചു

English summary

An eight-pound tumor was removed from the abdomen of a 64-year-old woman

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News