Sunday, October 17, 2021

വസ്തുക്കച്ചവടത്തിനെന്ന വ്യാജേന വിളിച്ചുവരുത്തി വട്ടിയൂർക്കാവ് സ്വദേശിയിൽനിന്ന്‌ എട്ടു പേരടങ്ങുന്ന സംഘം 20 ലക്ഷം രൂപ തട്ടിയെടുത്തു

Must Read

ആര്യനാട്: വസ്തുക്കച്ചവടത്തിനെന്ന വ്യാജേന വിളിച്ചുവരുത്തി വട്ടിയൂർക്കാവ് സ്വദേശിയിൽനിന്ന്‌ എട്ടു പേരടങ്ങുന്ന സംഘം 20 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. വട്ടിയൂർക്കാവ് സ്വദേശി സുധീർ ജനാർദ്ദനന്റെ രൂപയാണ് തട്ടിയെടുത്തത്.

നെടുമങ്ങാട് വാളിക്കോടുള്ള സ്ഥലം വില്പനയ്ക്കുണ്ടെന്ന വ്യാജേനയാണ്‌ സുധീർ ജനാർദ്ദനനെയും ഇടനിലക്കാരനായ ഷിജു ഗോപനെയും ആര്യനാട് പുളിമൂട്ടിലെ വീട്ടിലേക്കു വിളിച്ചുവരുത്തിയത്. തുടർന്ന്‌ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ സംഘം 20 ലക്ഷം രൂപയും മറ്റു രേഖകളും കവർന്ന ശേഷം കാറിലും ബൈക്കിലുമായി രക്ഷപ്പെട്ടു. ആര്യനാട് പോലീസ് കോട്ടയ്ക്കകം കല്ലുപാലം സ്വദേശി അഖിൽ ജിത്തിനെയും(24) പുളിമൂട് സ്വദേശി ശ്രുതിയെയും(24) അറസ്റ്റുചെയ്തു.

മറ്റു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി ആര്യനാട് പോലീസ് പറഞ്ഞു. കാട്ടാക്കട ഡിവൈ.എസ്.പി. പ്രശാന്തിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. ജോസ്, എസ്.ഐ. ശ്രീലാൽ ചന്ദ്രശേഖരൻ, സി.പി.ഒ.മാരായ മനോജ് കുമാർ, അരുൺ, അനൂപ്, രാജേഷ്, രഞ്ജിത്ത്, മനോജ്, മഹേഷ്, വിനു, ബിജു, പ്രമിത മഹേശ്വരി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Latest News

മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ ശനിയാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി

മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ ശനിയാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി. എയർ അറേബ്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിലിറക്കിയത്.എയർ അറേബ്യയുടെ ഷാർജ...

More News