കൊട്ടാരക്കര: കൊല്ലത്ത് മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ അമ്മാവനെ അനന്തിരവന് കൊന്നു. കൊട്ടാരക്കര ഇലയം സ്വദേശി ശിവകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരീ പുത്രന് നിധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിനെ ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം വീണ്ടും വാക്കേറ്റമുണ്ടായതെന്നാണ് സംശയം.
ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ച സംഘര്‍ഷത്തിന്റെ തുടക്കം. ലോറി ഡ്രൈവര്‍മാരായി ജോലി നോക്കിയിരുന്ന ശിവകുമാറും നിധീഷും ഇന്നലെ അമിതമായി മദ്യപിച്ചിരുന്നു. മദ്യ ലഹരിയില്‍ ശിവകുമാറിന്റെ വീട്ടുമുറ്റത്ത് വച്ച് ഇരുവരും തമ്മില്‍ വീണ്ടും വാക്കേറ്റവും ഉന്തും തളളുമുണ്ടായി.
പിടിച്ചു മാറ്റാന്‍ ചെന്ന മറ്റ് കുടുംബാംഗങ്ങള്‍ക്കും മര്‍ദ്ദനമേറ്റു. വഴക്കിനിടെ നിധീഷ് ശിവകുമാറിനെ മര്‍ദ്ദിച്ചു. അടിയേറ്റു വീണ ശിവകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നാലെ തന്നെ പൊലീസ് നിധീഷിനെ അറസ്റ്റ് ചെയ്തു. എഴുകോണ്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്
English summary
An earlier dispute between the two over WhatsApp status