Sunday, September 26, 2021

പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രന് ക്ലീൻചിറ്റ്

Must Read

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന സം​ഭ​വ​ത്തി​ൽ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് ക്ലീ​ൻ​ചി​റ്റ്. സം​ഭ​വ​ത്തി​ൽ ശ​ശീ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കി​ല്ല. പീ​ഡ​ന പ​രാ​തി ന​ല്ല നി​ല​യി​ൽ തീ​ർ​ക്ക​ണ​മെ​ന്ന മ​ന്ത്രി​യു​ടെ ഭാ​ഷാ​പ്ര​യോ​ഗ​ത്തി​ൽ തെ​റ്റി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​രി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന നി​യ​മോ​പ​ദേ​ശം.

ശ​ബ്ദ​താ​രാ​വ​ലി ഉ​ദ്ധ​രി​ച്ചാ​ണ് നി​യ​മോ​പ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ന​ല്ല നി​ല​യി​ൽ തീ​ർ​ക്ക​ണം എ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. നി​വൃ​ത്തി വ​രു​ത്തു​ക, കു​റ​വു തീ​ർ​ക്കു​ക എ​ന്നാ​ണ് അ​ർ​ഥം. ഇ​ര​യു​ടെ പേ​രോ പ​രാ​മ​ർ​ശ​മോ മ​ന്ത്രി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും നി​യ​മോ​പ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഭീ​ഷ​ണി ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ൽ ഇ​ല്ല. ജി​ല്ലാ സ​ർ​ക്കാ​ർ പ്ലീ​ഡ​ർ ആ​ർ. സേ​തു​നാ​ഥ​ൻ പി​ള്ള​യാ​ണ് നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ​ത്. ശാ​സ്താം​കോ​ട്ട ഡി​വൈ​എ​സ്പി​ക്ക് നി​യ​മോ​പ​ദേ​ശം കൈ​മാ​റി​യ​ത്. കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്.

ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് മ​ന്ത്രി​യു​ടെ വി​വാ​ദ ഫോ​ണ്‍ കോ​ളി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. എ​ന്‍​സി​പി നേ​താ​വി​നെ​തി​രാ​യ പ​രാ​തി​യി​ല്‍ ശ​ശീ​ന്ദ്ര​ന്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. ഇ​ര​യു​ടെ പി​താ​വി​നെ മ​ന്ത്രി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും ന​ല്ല നി​ല​യി​ൽ ഈ ​കേ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​ര​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് പ​രാ​തി

Leave a Reply

Latest News

ജയിലിനുള്ളിൽ തന്നെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിന് വിയ്യൂർ അതിസുരക്ഷാ ജയിലിൽ മർദനം

ജയിലിനുള്ളിൽ തന്നെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിന് വിയ്യൂർ അതിസുരക്ഷാ ജയിലിൽ മർദനം. വരടിയം സിജോ വധക്കേസിലെ മുഖ്യപ്രതിയായ കുറ്റൂർ ഈച്ചരത്ത്...

More News