Tuesday, January 18, 2022

പയ്യോളിയില്‍ യുവതിയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

Must Read

പയ്യോളിയില്‍ യുവതിയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നാട്ടുകാരായ അഞ്ചുപേര്‍ക്കും കണ്ടാല്‍ അറിയാവുന്ന 30 പേര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. പറമ്പിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞപ്പോഴാണ് പയ്യോളി ഇരിങ്ങല്‍ സ്വദേശിനിയായ ലിഷയ്ക്കുനേരെ ആക്രമണമുണ്ടായത്.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ലിഷയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. വഴിവെട്ടുന്നതിനെ തുടർന്ന് ഏറെ നാളായി തർക്കങ്ങൾ ഉണ്ടായിരുന്നു. കല്ലെറിഞ്ഞും മൺവെട്ടി ഉപയോഗിച്ചുമായിരുന്നു ആക്രമണമെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Latest News

ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു

മുംബൈ: ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്ന് നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന്...

More News