വായ്പ അപേക്ഷ നിരസിച്ചതിൽ ക്ഷുഭിതനായ യുവാവ് ബാങ്കിനു തീയിട്ടതായി റിപ്പോർട്ട്

0

ബെംഗളൂരു∙ വായ്പ അപേക്ഷ നിരസിച്ചതിൽ ക്ഷുഭിതനായ യുവാവ് ബാങ്കിനു തീയിട്ടതായി റിപ്പോർട്ട്. കർണാടകയിലെ ഹവേരി ജില്ലയിൽ ഹെഡുഗോഡ ഗ്രാമത്തിലുള്ള കാനറാ ബാങ്ക് ശാഖയ്ക്കാണ് യുവാവ് തീയിട്ടത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ റട്ടിഹല്ലിയിൽ താമസിക്കുന്ന ഹസരത്‌സബ് മുല്ല(33) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതി ബാങ്ക് വായ്പയ്ക്കു വേണ്ടി ഹെഡുഗോഡയിലെ കാനറാ ബാങ്ക് ശാഖയെ സമീപിച്ചിരുന്നു. എന്നാൽ രേഖകളുടെ സൂക്ഷമ പരിശോധനയ്ക്ക് ശേഷം അപേക്ഷ ബാങ്ക് തള്ളി. ഇതിൽ ക്ഷുഭിതനായ പ്രതി ശനിയാഴ്ച രാത്രിയോടെ ബാങ്കിലെത്തുകയും കെട്ടിടത്തിന് തീവയ്ക്കുകയുമായിരുന്നു.

ജനൽച്ചില്ലുകൾ തകർത്ത് ഓഫിസിനുള്ളിലേക്ക് പെട്രോളൊഴിച്ച് തീയിടുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ഓഫിസിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. ആകെ 12 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നിരവധി രേഖകളും കംപ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും കത്തിനശിച്ചു. കഗിനെല്ലി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

Leave a Reply