മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസില്‍ ചുറ്റുമതില്‍ പുനര്‍നിര്‍മിക്കുന്നതിനും പുതിയ കാലിത്തൊഴുത്ത്‌ പണിയുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചു

0

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസില്‍ ചുറ്റുമതില്‍ പുനര്‍നിര്‍മിക്കുന്നതിനും പുതിയ കാലിത്തൊഴുത്ത്‌ പണിയുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചു. തുകയ്‌ക്ക്‌ ഭരണാനുമതി നല്‍കി പൊതുമരാമത്ത്‌ വകുപ്പ്‌ പൊതുമരാമത്ത്‌ സെക്രട്ടറി അജിത്ത്‌ കുമാറാണ്‌ ഉത്തരവിറക്കിയത്‌.
തുകയ്‌ക്ക്‌ ഭരണാനുമതിയായതോടെ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങും. നേരത്തെ നല്‍കിയ ശിപാര്‍ശ പ്രകാരമാണ്‌ കാലിത്തൊഴുത്ത്‌ നിര്‍മിക്കാനുള്ള ഭരണാനുമതിയിറങ്ങിയത്‌. പൊതുമരാമത്ത്‌ വകുപ്പിനാണ്‌ നിര്‍മാണചുമതല.
ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനും തൊഴുത്ത്‌ നിര്‍മാണത്തിനുമായി പൊതുമരാമത്ത്‌ വകുപ്പ്‌ കഴിഞ്ഞ മേയ്‌ ഏഴിന്‌ കത്ത്‌ നല്‍കിയിരുന്നു. ഇതിനായി വിശദമായ എസ്‌റ്റിമേറ്റും ചീഫ്‌ എന്‍ജിനീയര്‍ തയാറാക്കിയിരുന്നു. ഇത്‌ പരിഗണിച്ച്‌ ജൂണ്‍ 22 നാണു സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവിറക്കിയത്‌.കെ-റെയില്‍ വിരുദ്ധസമരത്തിന്റെ ഭാഗമായി ക്ലിഫ്‌ ഹൗസ്‌ വളപ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയറി കുറ്റിനാട്ടിയത്‌ പോലീസിന്‌ വലിയ നാണക്കേടായിരുന്നു. ഇതേ തുടര്‍ന്നാണു സുരക്ഷാപാളിച്ച പുറത്തായത്‌. ഇതിനു ശേഷമാണ്‌ ചുറ്റുമതില്‍ ബലപ്പെടുത്തി പുനര്‍നിര്‍മിക്കാന്‍ തീരുമാനമുണ്ടായത്‌.

LEAVE A REPLY

Please enter your comment!
Please enter your name here