കുറുപ്പംപടിയിൽ 80 വയസുകാരി ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം കുളിമുറിയിൽ; താമസിച്ചിരുന്ന വീട് മകൻ ഇടിച്ചു നിരത്തി; മാനസീക വൈകല്യമുള്ളവർ താമസിക്കുന്ന വൃദ്ധസദനത്തിൽ തള്ളി; കൈയ്യിലുണ്ടായിരുന്ന 5 ലക്ഷം രൂപ ബന്ധുക്കൾ തട്ടി എടുത്തു; 80കാരിക്ക് അനുഭവിക്കേണ്ടി വന്നത് ഇതൊക്കെ

താമസിച്ചിരുന്ന വീട് ഇടിച്ചു നിരത്തി. മാനസീക വൈകല്യമുള്ളവർ താമസിക്കുന്ന വൃദ്ധസദനത്തിൽ തള്ളി. കൈയ്യിലുണ്ടായിരുന്ന 5 ലക്ഷം രൂപ ബന്ധുക്കൾ തട്ടി എടുത്തു. ഒടുവിൽ 80 വയസായ വയോധികക്ക് തല ചായ്ക്കാൻ കുളിമുറി മാത്രമായി. കുറുപ്പംപടി തുരുത്തിയിലാണ് സംഭവം.

പുത്തൻപുര വീട്ടിൽ സാറാമക്കാണ് ഈ ദുർഗതി വന്നത്. നിന്നു തിരിയാൻ ഇടമില്ലാത്ത കുളിമുറിയിൽ തന്നെയാണ് വെപ്പും കുടിയും കിടപ്പും.
ഭക്ഷണത്തിന് അയൽക്കാരെ ആശ്രയിക്കണം. ഒന്നര വർഷമായി ഈ ദുരവസ്ഥ തുടങ്ങിയിട്ട്.

സംഭവം ഇങ്ങനെ:

ഒന്നര വർഷം മുമ്പ് പ്രായാധിക്യത്തെ തുടർന്ന് സാറാമ്മ ആശുപത്രിയിലായി. തുടർചികിൽസക്ക് എന്ന പേരിൽ തൃശൂരിലേക്ക് മാറ്റി. അതൊരു വൃദ്ധസദനമായിരുന്നു. ഈ സമയത്ത് മകൻ്റെ അളിയൻ തുരുത്തിയിൽ എത്തി വീടും തണ്ടികയും തൊഴുത്തുമെല്ലാം പൊളിച്ചുമാറ്റി. മകൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു വീട്.

കുറുപ്പംപടിയിൽ 80 വയസുകാരി ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം കുളിമുറിയിൽ; താമസിച്ചിരുന്ന വീട് മകൻ ഇടിച്ചു നിരത്തി; മാനസീക വൈകല്യമുള്ളവർ താമസിക്കുന്ന വൃദ്ധസദനത്തിൽ തള്ളി; കൈയ്യിലുണ്ടായിരുന്ന 5 ലക്ഷം രൂപ ബന്ധുക്കൾ തട്ടി എടുത്തു; 80കാരിക്ക് അനുഭവിക്കേണ്ടി വന്നത് ഇതൊക്കെ 1

മകൻ കൊണ്ടു വന്നാക്കിയ സ്ഥലം വൃദ്ധസദനമല്ല അതൊരു ഭ്രാന്താലയമായിരുന്നെന്ന് സാറാമ പറയുന്നു. ഒട്ടും പറ്റാതായപ്പോൾ സാറാമ്മ അവിടെ നിന്നും ഇറങ്ങി. വിവരം അറിഞ്ഞെത്തിയ സഹോദരനാണ് തിരികെ കൊണ്ടുവരാനുള്ള കാര്യങ്ങൾ ചെയ്തത്. അന്ന് സാറാമ്മയുടെ മകനെ ഇയാൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു. സ്ഥലവും വീടും തൻ്റെയും ഭാര്യയുടെയും പേരിലാണെന്നും അവിടെ ആരു താമസിക്കണമെന്ന് തങ്ങൾ തീരുമാനിക്കും എന്നാണ് മകൻ മറുപടി പറഞ്ഞതെന്ന് സാറാമ്മയുടെ സഹോദരൻ പറഞ്ഞു.

പിന്നീട് ബന്ധുവീടുകളിലായി താമസം. ഈ സമയത്ത് അഞ്ച് ലക്ഷം രൂപ ബാങ്ക് ബാലൻസ് ഉണ്ടായിരുന്നു. ഇത് ബന്ധുക്കൾ കൈക്കലാക്കി എന്ന് സാറാമ്മ പറയുന്നു. പണം തീർന്നതോടെ ബന്ധുക്കളും കയ്യൊഴിഞ്ഞു. പിന്നീടാണ് കുളിമുറിയിലേക്ക് താമസം മാറിയത്.

ഒന്നര വർഷമായി നരകജീവിതമാണ്. ഈ കാലത്തിനിടയിൽ മകൻ ഒരിക്കൽ പോലും സാറാമ്മയെ വിളിച്ചിട്ടില്ല. ബന്ധുക്കൾ പണം തട്ടി എടുത്തതിൻ്റെ പേരിൽ കുറുപ്പംപടി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് ബന്ധുക്കളെ വിളിച്ചു വരുത്തി പണം തിരികെ നൽകാൻ ഏർപ്പാടുണ്ടാക്കി. മാസങ്ങൾ കഴിഞ്ഞിട്ടും പണം മാത്രം തിരികെ ലഭിച്ചില്ല.

കുറുപ്പംപടിയിൽ 80 വയസുകാരി ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം കുളിമുറിയിൽ; താമസിച്ചിരുന്ന വീട് മകൻ ഇടിച്ചു നിരത്തി; മാനസീക വൈകല്യമുള്ളവർ താമസിക്കുന്ന വൃദ്ധസദനത്തിൽ തള്ളി; കൈയ്യിലുണ്ടായിരുന്ന 5 ലക്ഷം രൂപ ബന്ധുക്കൾ തട്ടി എടുത്തു; 80കാരിക്ക് അനുഭവിക്കേണ്ടി വന്നത് ഇതൊക്കെ 2

മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ കെ.കെ സുമേഷ് ആണ് ഇക്കാര്യം പുറം ലോകത്തെത്തിച്ചത്. വാർഡ് മെമ്പർ അടക്കമുള്ളവരെ നേരിട്ടു കണ്ടു സംസാരിച്ചെന്ന് സുമേഷ് പറഞ്ഞു.

Leave a Reply

താമസിച്ചിരുന്ന വീട് ഇടിച്ചു നിരത്തി. മാനസീക വൈകല്യമുള്ളവർ താമസിക്കുന്ന വൃദ്ധസദനത്തിൽ തള്ളി. കൈയ്യിലുണ്ടായിരുന്ന 5 ലക്ഷം രൂപ ബന്ധുക്കൾ തട്ടി എടുത്തു. ഒടുവിൽ 80 വയസായ വയോധികക്ക് തല ചായ്ക്കാൻ കുളിമുറി മാത്രമായി. കുറുപ്പംപടി തുരുത്തിയിലാണ് സംഭവം.

പുത്തൻപുര വീട്ടിൽ സാറാമക്കാണ് ഈ ദുർഗതി വന്നത്. നിന്നു തിരിയാൻ ഇടമില്ലാത്ത കുളിമുറിയിൽ തന്നെയാണ് വെപ്പും കുടിയും കിടപ്പും.
ഭക്ഷണത്തിന് അയൽക്കാരെ ആശ്രയിക്കണം. ഒന്നര വർഷമായി ഈ ദുരവസ്ഥ തുടങ്ങിയിട്ട്.

സംഭവം ഇങ്ങനെ:

ഒന്നര വർഷം മുമ്പ് പ്രായാധിക്യത്തെ തുടർന്ന് സാറാമ്മ ആശുപത്രിയിലായി. തുടർചികിൽസക്ക് എന്ന പേരിൽ തൃശൂരിലേക്ക് മാറ്റി. അതൊരു വൃദ്ധസദനമായിരുന്നു. ഈ സമയത്ത് മകൻ്റെ അളിയൻ തുരുത്തിയിൽ എത്തി വീടും തണ്ടികയും തൊഴുത്തുമെല്ലാം പൊളിച്ചുമാറ്റി. മകൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു വീട്.

കുറുപ്പംപടിയിൽ 80 വയസുകാരി ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം കുളിമുറിയിൽ; താമസിച്ചിരുന്ന വീട് മകൻ ഇടിച്ചു നിരത്തി; മാനസീക വൈകല്യമുള്ളവർ താമസിക്കുന്ന വൃദ്ധസദനത്തിൽ തള്ളി; കൈയ്യിലുണ്ടായിരുന്ന 5 ലക്ഷം രൂപ ബന്ധുക്കൾ തട്ടി എടുത്തു; 80കാരിക്ക് അനുഭവിക്കേണ്ടി വന്നത് ഇതൊക്കെ 3

മകൻ കൊണ്ടു വന്നാക്കിയ സ്ഥലം വൃദ്ധസദനമല്ല അതൊരു ഭ്രാന്താലയമായിരുന്നെന്ന് സാറാമ പറയുന്നു. ഒട്ടും പറ്റാതായപ്പോൾ സാറാമ്മ അവിടെ നിന്നും ഇറങ്ങി. വിവരം അറിഞ്ഞെത്തിയ സഹോദരനാണ് തിരികെ കൊണ്ടുവരാനുള്ള കാര്യങ്ങൾ ചെയ്തത്. അന്ന് സാറാമ്മയുടെ മകനെ ഇയാൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു. സ്ഥലവും വീടും തൻ്റെയും ഭാര്യയുടെയും പേരിലാണെന്നും അവിടെ ആരു താമസിക്കണമെന്ന് തങ്ങൾ തീരുമാനിക്കും എന്നാണ് മകൻ മറുപടി പറഞ്ഞതെന്ന് സാറാമ്മയുടെ സഹോദരൻ പറഞ്ഞു.

പിന്നീട് ബന്ധുവീടുകളിലായി താമസം. ഈ സമയത്ത് അഞ്ച് ലക്ഷം രൂപ ബാങ്ക് ബാലൻസ് ഉണ്ടായിരുന്നു. ഇത് ബന്ധുക്കൾ കൈക്കലാക്കി എന്ന് സാറാമ്മ പറയുന്നു. പണം തീർന്നതോടെ ബന്ധുക്കളും കയ്യൊഴിഞ്ഞു. പിന്നീടാണ് കുളിമുറിയിലേക്ക് താമസം മാറിയത്.

ഒന്നര വർഷമായി നരകജീവിതമാണ്. ഈ കാലത്തിനിടയിൽ മകൻ ഒരിക്കൽ പോലും സാറാമ്മയെ വിളിച്ചിട്ടില്ല. ബന്ധുക്കൾ പണം തട്ടി എടുത്തതിൻ്റെ പേരിൽ കുറുപ്പംപടി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് ബന്ധുക്കളെ വിളിച്ചു വരുത്തി പണം തിരികെ നൽകാൻ ഏർപ്പാടുണ്ടാക്കി. മാസങ്ങൾ കഴിഞ്ഞിട്ടും പണം മാത്രം തിരികെ ലഭിച്ചില്ല.

കുറുപ്പംപടിയിൽ 80 വയസുകാരി ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം കുളിമുറിയിൽ; താമസിച്ചിരുന്ന വീട് മകൻ ഇടിച്ചു നിരത്തി; മാനസീക വൈകല്യമുള്ളവർ താമസിക്കുന്ന വൃദ്ധസദനത്തിൽ തള്ളി; കൈയ്യിലുണ്ടായിരുന്ന 5 ലക്ഷം രൂപ ബന്ധുക്കൾ തട്ടി എടുത്തു; 80കാരിക്ക് അനുഭവിക്കേണ്ടി വന്നത് ഇതൊക്കെ 4