Saturday, March 6, 2021

‘അമൂല്‍ സഹിക്കാവുന്ന വിലയുള്ള ടേസ്റ്റാണ്’ – പെട്രോൾ വില 100 രൂപയിലെത്തിയതോടെ വില വർധനക്കെതിരെ പ്രതിഷേധിക്കുന്ന തരത്തിലുള്ള അമൂലിന്റെ ടോപ്പിക്കൽ ട്വീറ്റ്

Must Read

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് പി.ജയരാജൻ

കണ്ണൂര്‍: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് മറുപടിയുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍...

അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​പ്പെ​ടാ​നു​ണ്ട്....

രാജ്യത്ത് നടക്കുന്ന സുപ്രധാന സംഭവങ്ങളിലെല്ലാം തന്നെ തങ്ങളുടേതായ രീതിയിൽ പ്രതികരണം അറിയിക്കാറുള്ള കമ്പനിയാണ് അമൂൽ. പെട്രോൾ-ഡീസൽ വില വർധന രാജ്യത്തെങ്ങും വലിയ ചർച്ചാ വിഷയമായതോടെ പതിവുപോലെ തങ്ങളുടെ അമൂൽ ഗേളിനെ കഥാപാത്രമാക്കി അവർ പുതിയ കാർട്ടൂണുമായി എത്തിയിട്ടുണ്ട്. മധ്യപ്രദേശിലടക്കം പെട്രോൾ വില 100 രൂപയിലെത്തിയതോടെ വില വർധനക്കെതിരെ പ്രതിഷേധിക്കുന്ന തരത്തിലുള്ളതാണ് അമൂലിെൻറ അമൂൽ ടോപ്പിക്കൽ ട്വീറ്റ്.

അമൂൽ പെൺകുട്ടി ആകാംക്ഷ നിറഞ്ഞ മുഖവുമായി പമ്പിൽ നിന്ന് കാറിന് പെട്രോൾ അടിക്കുന്നതായാണ് കാർട്ടൂണിലുള്ളത്. ഒരു കൈയ്യിൽ റൊട്ടിയുമേന്തിയാണ് നിൽപ്പ്. എന്നാൽ, ‘പൈൻഫുൾ ഇൻക്രീസ്’ അഥവാ ‘വേദനിപ്പിക്കുന്ന വർധനവ്’ എന്ന ടാഗ്ലൈനാണ് കാർട്ടൂണിെൻറ ഹൈലൈറ്റ്. കൂടെ ‘അമൂല്‍ സഹിക്കാവുന്ന വിലയുള്ള ടേസ്റ്റാണ്’ എന്നും എഴുതിയിട്ടുണ്ട്.

എന്തായാലും ബോളിവുഡ് സൂപ്പർതാരങ്ങളും രാജ്യത്തെ മറ്റ് പ്രമുഖ കമ്പനികളും പ്രതികരിക്കാതിരുന്ന വിഷയത്തിൽ അമൂൽ ആകർഷകമായ കാർട്ടൂണുമായെത്തി അഭിപ്രായം രേഖപ്പെടുത്തിയത് നെറ്റിസൺസിനെ സന്തോഷിപ്പിച്ചിട്ടുണ്ട്. നിരവധി പേരാണ് അമൂലിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

English summary

Amul is a company that responds in its own way to all important events in the country

Leave a Reply

Latest News

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

More News