പോളി വടക്കൻ
കൊച്ചി: അമൃതാനന്ദമയി മഠത്തിൽ വിദേശികളടക്കം ഇരുന്നൂറോളം വിശ്വാസികൾ നിരീക്ഷണത്തിലെന്ന് വെളിപ്പെടുത്തൽ. ഇതിൽ പലർക്കും പനി ബാധിച്ചിട്ടുണ്ടെന്ന്അമൃതാനന്ദമയി മഠത്തിലെ ജീവനക്കാരി മീഡിയ മലയാളത്തോട് വെളിപ്പെടുത്തി.ആശ്രമത്തിൽ തങ്ങുന്ന വിദേശികൾക്ക് ജില്ലാ ഭരണ കോവിഡ് പരിശോധന നടത്തിയിരുന്നു. മാര്‍ച്ച് പത്തിന് ശേഷം മഠത്തിലെത്തി അവിടെ തങ്ങുന്ന വിദേശികൾക്കാണ് സ്രവ പരിശോധന നടത്തിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം ആണ് ആരോഗ്യ വകുപ്പിന്റെ നടപടി. മാതാ അമൃതാനന്ദമയീ മഠവും അവിടത്തെ അന്തേവാസികളും കൊറോണ ചൈനയെ കാര്‍ന്നുതിന്നുന്ന സമയത്ത് ആലപ്പാട് പഞ്ചായത്തിലെ മെഡിക്കല്‍ സംഘം മഠം അധികൃതരെ സമീപിക്കുകയും ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കുവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദര്‍ശനവും ആലിംഗനവും ഒഴിവാക്കിയെന്നും സന്യാസ ദീക്ഷ നല്കുന്ന ചടങ്ങ് ലളിതവല്‍ക്കരിക്കുകയും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു എന്ന വാര്‍ത്ത എല്ലാ മുഖ്യധാര മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്യുകയും ചെയ്തു. ഏറ്റവും കൂടുതല്‍ വിദേശികള്‍ താമസിക്കുകയും വന്നുപോവുകയും ചെയ്യുന്ന സ്ഥലം എന്ന നിലയില്‍ ആലപ്പാട് മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിരവധി തവണ മഠം സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കാന്‍ മുതിരുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ തുടക്കം മുതല്‍ വ്യക്തമായ വിവരങ്ങള്‍ കൈമാറുന്നതില്‍ മഠം അധികൃതര്‍ നിഷേധാത്മക നിലപാടാണെടുത്തത്. ഒടുവില്‍ രോഗ തീവ്രത കേരളത്തില്‍ പ്രകടമായി തുടങ്ങിയപ്പോള്‍ കൈമാറിയ വിവരങ്ങളില്‍ വ്യാപകമായ പിശകുകള്‍. ഒടുവില്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് യോഗം വിളിച്ചു. പഞ്ചായത്ത് അധികൃതരോ ആരോഗ്യ പ്രവര്‍ത്തകരോ മഠം സന്ദര്‍ശിക്കുകയോ വിവരങ്ങള്‍ ആരായുകയോ ചെയ്തിട്ടില്ലെന്നാണ് യോഗത്തില്‍ മഠം പ്രതിനിധി ആവര്‍ത്തിച്ച് പറഞ്ഞത്. ഇത് കള്ളമാണെന്ന് ബേബി വ്യക്തമാക്കി.
മെഡിക്കല്‍ ഓഫിസര്‍ കൃത്യമായി തുടക്കം മുതല്‍ റിപോര്‍ട്ട് കലക്ടര്‍ക്ക് നല്‍കിയിരുന്നു. അതോടൊപ്പം മഠം അധികൃതരുമായി നടത്തിയ ആശയ വിനിമയത്തിന്റെ പൂര്‍ണവിവരങ്ങള്‍ കാണിക്കുകയും അവരുടെ പൊള്ളത്തരം തുറന്നുകാട്ടുകയും ചെയ്തു. 67 പേര് നിരീക്ഷണത്തിലാണെന്ന വിവരം എന്തിന് മറച്ചുവച്ചുവെന്നും ആര് ബേബി ഫേസ്ബുക്കിലൂടെ ചോദിക്കുന്നുണ്ട്.
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മഠം അധികൃര്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് ദര്‍ശനം അടക്കമുള്ള പരിപാടികളും നിര്‍ത്തി വച്ചിരുന്നു.
ഏറ്റവും കൂടുതൽ വിദേശികൾ താമസിക്കുകയും വന്നു പോകുകയും ചെയ്യുന്ന സ്ഥലം എന്ന നിലയിൽ ആലപ്പാട് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ നിരവധി തവണ മഠം സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കാൻ മുതിരുകയും ചെയ്തിരുന്നതായാണ് ആലപ്പാട് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്. അന്തേവാസികളുടെ വിവരങ്ങൾ നൽകുന്നതിൽ മഠം അധികൃതരുടെ ഭാഗത്ത് നിന്ന് നിഷേധാത്മക സമീപനം ഉണ്ടെന്ന ആക്ഷേപവും ശക്തമായിരുന്നു.
നാട്ടുകാരുടെ പരാതി ശക്തമായതിനെ തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടപടികൾ നടന്നത്. ആലപ്പാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെയും സ്ഥലം വാർഡ് മെമ്പറുടേയും ആരോഗ്യ സേന പ്രവർത്തകരുടേയും നേതൃത്വത്തിൽ മഠത്തിൽ ഉണ്ടായിരുന്ന 67 പേരെയാണ് ആംബുലൻസ് വരുത്തി കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയത്.