Monday, April 12, 2021

സി.പി.എം-ബി.ജെ.പി വോട്ടുമറിക്കൽ സംബന്ധിച്ച അഭ്യൂഹം നിലനിൽക്കെ കണ്ണൂർ ജില്ല പഞ്ചായത്ത് തില്ലേങ്കരി ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് കുറഞ്ഞത് ചർച്ചയാകുന്നു

Must Read

നൂല്‍പ്പുഴ പഞ്ചായത്തില്‍ സ്ഥിരീകരിച്ച ഷിഗല്ല രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്

വയനാട്: നൂല്‍പ്പുഴ പഞ്ചായത്തില്‍ സ്ഥിരീകരിച്ച ഷിഗല്ല രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ആദിവാസി കോളനികളില്‍ ശുദ്ധജലത്തിന്‍റെ ലഭ്യതക്കുറവ് രോഗം പടരാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. ജലലഭ്യത ഉറപ്പാക്കി...

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹിയിലെ അഡിഷണൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹിയിലെ അഡിഷണൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും. ദീപ് സിദ്ദുവിന്റെയും,...

ലോകായുക്ത ഉത്തരവിന് എതിരെ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

ലോകായുക്ത ഉത്തരവിന് എതിരെ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തി. ഹൈക്കോടതി വെക്കേഷന്‍ ബെഞ്ചിലേക്ക്...

കണ്ണൂർ: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി വോട്ടുമറിക്കൽ സംബന്ധിച്ച അഭ്യൂഹം നിലനിൽക്കെ കണ്ണൂർ ജില്ല പഞ്ചായത്ത് തില്ലേങ്കരി ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് ഗണ്യമായി കുറഞ്ഞത് ചർച്ചയാകുന്നു. യു.ഡി.എഫിെൻറ സിറ്റിങ് സീറ്റായ ഇവിടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായ ബിനോയ് കുര്യൻ ജയിച്ചത്. ആർ.എസ്.എസ് നേതാവായ വത്സൻ തില്ലേങ്കരിയുടെ ജന്മനാട്ടിൽ ബി.ജെ.പിയുടെ ഉറച്ച വോട്ടുകൾ പോലും ചോർന്നത് ചൂടേറിയ ചർച്ചയായി. ബി.ജെ.പിയുടെ വോട്ട് കുറഞ്ഞപ്പോൾ സി.പി.എമ്മിന് ഗണ്യമായി വോട്ട് കൂടിയതാണ് ചർച്ചക്ക് വഴിയൊരുക്കിയിരിക്കുന്നത്. കോൺഗ്രസിനെതിരെയുള്ള ബി.ജെ.പി വോട്ട് സി.പി.എമ്മിന് അനുകൂലമാകുമെന്ന സൂചനയായാണ് രാഷ്ട്രീയ വൃത്തങ്ങൾ ഇതിനെ നോക്കിക്കാണുന്നത്.

ജി​ല്ല​യി​ലെ പാ​ർ​ട്ടി ഗ്രാ​മ​മാ​യ തി​ല്ല​േ​ങ്ക​രി​യി​ൽ സി.​പി.​എം -ആ​ർ.​എ​സ്.​എ​സ്​ ബ​ദ്ധ​വൈ​രി​ക​ളാ​യാ​ണ്​ പൊ​തു​വെ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ​യാ​ണ്​ ബി.​ജെ.​പി​യി​ലെ വോ​ട്ട്​ ​ചോ​ർ​ച്ച സി.​പി.​എ​മ്മി​ന്​ സ​ഹാ​യ​മാ​യ​ത്. യു.​ഡി.​എ​ഫ്​ ക​ഴി​ഞ്ഞ​ത​വ​ണ 285 വോ​ട്ടി​ന്​ ജ​യി​ച്ച സ്​​ഥാ​നത്താ​ണ്​ ഇ​ത്ത​വ​ണ എ​ൽ.​ഡി.​എ​ഫി​ന്​ 6980 ഒാ​ളം വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നെ ​അ​പേ​ക്ഷി​ച്ച്​ 2000 വോ​ട്ടു​ക​ളു​ടെ ചോ​ർ​ച്ച​യാ​ണ്​ ഇ​ത്ത​വ​ണ ബി.​ജെ.​പി​ക്കു​ണ്ടാ​യ​ത്. കേ​ര​ള ​കോ​ൺ​ഗ്ര​സ്​ (​േജാ​സ്​ കെ. ​മാ​ണി) വി​ഭാ​ഗം വോ​ട്ടു​ക​ളാ​ണ്​ ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​യ​തെ​ന്നാ​ണ്​ സി.​പി.​എ​മ്മി​െൻറ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, േജാ​സ്​ കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന്​ ഇവിടെ കാ​ര്യ​മാ​യ സ്വാ​ധീ​ന​മി​ല്ല. യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​ലെ ജോ​ർ​ജ്​ ഇ​രു​മ്പു​കു​ഴി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ തി​ല്ല​േ​ങ്ക​രി ഡി​വി​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​വെ​ച്ച​ത്. ലി​ൻ​ഡ ജെ​യിം​സാ​ണ്​ പി​ന്നീ​ട്​ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​ത്. ആ​കെ പോ​ള്‍ ചെ​യ്​​ത വോ​ട്ടി​െൻറ 57 ശ​ത​മാ​ന​ത്തി​ല​ധി​കം നേ​ടി​യാ​ണ് എ​ല്‍.​ഡി.​എ​ഫ് അ​ട്ടി​മ​റി വി​ജ​യം ക​ര​സ്​​ഥ​മാ​ക്കി​യ​ത്.

ആകെ പോൾ ചെയ്ത 32,580 വോട്ടിൽ ബിനോയ് കുര്യൻ – 18,687, ലിൻഡ ജെയിംസ് -11,707 എന്നിങ്ങനെയായിരുന്നു വോട്ടിങ്ങ് നില. ബി.ജെ.പിക്ക് ആകെ പോള്‍ ചെയ്ത വോട്ടിെൻറ 4.09 ശതമാനം മാത്രമാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി കൂട്ട ജയപ്രകാശിന് 1333 വോട്ട് ലഭിച്ചു. മുഴക്കുന്ന് പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് വാര്‍ഡില്‍ ശക്തമായ ത്രികോണ മത്സരത്തില്‍ 122 വോട്ടിെൻറ ഭൂരിപക്ഷത്തിന് വിജയിച്ച ബി.ജെ.പിക്ക് ജില്ല പഞ്ചായത്തിേലക്കുള്ള തെരഞ്ഞെടുപ്പിൽ ഇവിടെനിന്ന് ലഭിച്ചത് 50 വോട്ട് മാത്രമാണ്.

English summary

Amid rumors of a CPM-BJP vote rigging in the forthcoming assembly elections, the BJP’s vote share in the Kannur district panchayat’s Thillengari division has been significantly reduced.

Leave a Reply

Latest News

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ്...

More News