Thursday, July 29, 2021

ആംബുലൻസ് കാറുമായി കൂട്ടി ഇടിച്ചു; കോവിഡ് രോഗി റോഡിലേക്ക് തെറിച്ചുവീണു

Must Read

വരാപ്പുഴ: ആംബുലൻസ് കാറുമായിടിച്ച് ആംബുലൻസിന്റെ വാതിൽ തുറന്ന് കോവിഡ് രോഗി റോഡിലേക്ക് തെറിച്ചുവീണു. ഇവർ ഉൾപ്പെടെ നാലു പേർക്ക് അപകടത്തിൽ പരിക്കുപറ്റി. ആംബുലൻസിന്റെ ഡ്രൈവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ആംബുലൻസ് കാറിലിടിക്കുകയായിരുന്നു .

ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ ദേശീയപാത 66-ൽ ചേരാനല്ലൂർ സിഗ്നൽ ജങ്‌ഷനിലാണ് അപകടം. വല്ലാർപാടം ഭാഗത്തുനിന്ന്‌ കോവിഡ് രോഗിയുമായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലൻസ്, ഇടപ്പള്ളി ഭാഗത്തുനിന്ന്‌ പറവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലിടിക്കുകയായിരുന്നു. സിഗ്നൽ കിട്ടിയതിനെ തുടർന്ന് മുന്നോട്ടെടുത്ത കാറിൽ അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ചാണ് അപകടം ഉണ്ടായത്.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ആംബുലൻസ് ഡിവൈഡറിൽ തട്ടിയാണ് നിന്നത്. ആംബുലൻസിന്റെ വാതിൽ തുറന്നുപോയതിനെ തുടർന്ന് കോവിഡ് രോഗിയായ സ്ത്രീ റോഡിലേക്ക് തെറിച്ചുവീണു. കാറിൽ ഒരു കുഞ്ഞുൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. കോവിഡ് രോഗിയായ സ്ത്രീയെയും കാറിലുണ്ടായിരുന്ന കുടുംബത്തെയും ചേരാനല്ലൂർ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിലുണ്ടായിരുന്നവരിൽ പ്രായമായ ആളൊഴികെ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ആംബുലൻസ് ഡ്രൈവറെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേരാനല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരെ പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് ദേശീയപാത 66-ൽ അപകടങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞദിവസം വള്ളുവള്ളി കൊച്ചാലിൽ ഉണ്ടായ അപകടത്തിൽ കാർ യാത്രികനായിരുന്ന യുവാവ് മരിച്ചു.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News