Tuesday, January 18, 2022

ദ്വയാർത്ഥത്തിൽ സംസാരിക്കും ദുരുദ്ദേശത്തോടെ സ്പർശിക്കും സ്‌കൂൾ സമയത്തിന് ശേഷം അനാവശ്യമായി ഫോൺ ചെയ്യു; വിദ്യാർത്ഥികളുടെ പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ

Must Read

രാമനാഥപുരം: തമിഴ്‌നാട്ടിൽ വിദ്യാർത്ഥികൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ അധ്യാപകനെ അറസ്റ്റ് ചെയ്തു. ശിശുക്ഷേമ സമിതി നടത്തിയ അവബോധ പരിപാടിക്കിടെയാണ് സ്‌കൂളിലെ ഗണിത, സാമൂഹ്യശാസ്ത്ര അധ്യാപകർക്കെതിരെ 15 വിദ്യാർത്ഥികൾ പരാതി നൽകിയത്. ക്ലാസെടുക്കുന്നതിനിടെ ഈ അധ്യാപകർ ദ്വയാർത്ഥത്തിൽ സംസാരിക്കുകയും ദുരുദ്ദേശത്തോടെ സ്പർശിക്കുകയും സ്‌കൂൾ സമയത്തിന് ശേഷം അനാവശ്യമായി ഫോൺ ചെയ്യുകയും ചെയ്യാറുണ്ടെന്ന് കുട്ടികൾ പരാതിപ്പെട്ടു.

ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി പൊലീസിൽ അറിയിച്ചതോടെ സാമൂഹിക ശാസ്ത്ര അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണിത അധ്യാപകൻ ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫിസർ, ശിശു സംരക്ഷണ ഓഫിസർ എന്നിവരും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply

Latest News

ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു

മുംബൈ: ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്ന് നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന്...

More News