Sunday, September 19, 2021

അമ്പലപ്പുഴ നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന എം. ലിജുവിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആലപ്പുഴ നഗരസഭാ മുൻചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു

Must Read

അമ്പലപ്പുഴ നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന എം. ലിജുവിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആലപ്പുഴ നഗരസഭാ മുൻചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു. കുഞ്ഞുമോൻനൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണു നടപടിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.

സജീവരാഷ്ട്രീയം വിടുന്നു- കുഞ്ഞുമോൻ

:സജീവരാഷ്ട്രീയം തത്കാലത്തേക്കു വിടുകയാണെന്ന് ഇല്ലിക്കൽ കുഞ്ഞുമോൻ പ്രതികരിച്ചു. നഗരസഭാ കൗൺസിലറായി തുടരും.

ന്യൂനപക്ഷങ്ങൾ കൈവിട്ടതാണ് കേരളംമുഴുവൻ പാർട്ടി തോൽക്കാൻ കാരണം. ജില്ല മുഴുവൻ തോറ്റു. അതിനെല്ലാംകാരണം താനാണോയെന്നും അദ്ദേഹം ചോദിച്ചു.ന്യൂനപക്ഷങ്ങൾക്കു വിശ്വാസമുള്ള നേതാക്കളിപ്പോൾ കോൺഗ്രസിലില്ല. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആരുടെയും പിന്നാലെ പോകില്ല. കോൺഗ്രസിനു തന്നെവേണമെന്നു തോന്നുമ്പോൾ തിരിച്ചെടുക്കാം.കോൺഗ്രസ് പ്രവർത്തകനായിത്തുടരും- കുഞ്ഞുമോൻ പറഞ്ഞു.

Leave a Reply

Latest News

സ്വർണവെള്ളരിയാണെന്നു കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

പാണ്ടിക്കാട്: സ്വർണവെള്ളരിയാണെന്നു കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തിൽ തോമസിനെ(47)യാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റുചെയ്തത്.ഓഗസ്റ്റ് 24-നാണ് സംഭവം. തമ്പാനങ്ങാടിയിലെ...

More News