Sunday, September 26, 2021

ആലുവ സ്വദേേശി അൽത്താഫ് വഴി ആയുധങ്ങളും വാഹനങ്ങളും പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിന് കൈമാറി;
കടവന്ത്ര ബ്യൂട്ടി പാര്‍ലര്‍ വെടിവയ്‌പ്പ് നടത്താൻ ആയുധങ്ങൾ എത്തിച്ചത് കാസർഗോഡ് നിന്ന്

Must Read

മിഥുൻ പുല്ലുവഴി

കടവന്ത്ര ബ്യൂട്ടി പാര്‍ലര്‍ വെടിവയ്‌പ്പ് നടത്താൻ ആയുധങ്ങൾ എത്തിച്ചത് കാസർഗോഡ് നിന്നെന്ന് അന്വേഷണ സംഘം. ആലുവ സ്വദേേശി അൽത്താഫ് വഴി ആയുധങ്ങൾ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിന് കൈമാറിയെന്നാണ് കണ്ടെത്തൽ. അക്രമികൾക്ക് സഞ്ചരിക്കാനുള്ള  ബൈക്ക് എത്തിച്ചതും അൽത്താഫ് ആണ്.തനിക്ക് കാസര്‍കോട്ടെ ഗുണ്ടാ നേതാവായ ജിയയെ മാത്രമേ അറിയുയെന്നും ഇയാള്‍ അറിയിച്ചത് പ്രകാരമാണ് ലീന മരിയയെ വിളിച്ച് ഭീഷണിപ്പെടുത്തിയതും പിന്നീട് വെടിവയ്‌പ്പ് നടത്തിയതെന്നുമാണ്‌ രവി പൂജാരി ആദ്യം ക്രൈംബ്രാഞ്ചിനോട്‌ പറഞ്ഞത്. 


ജിയയാണ് ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയാല്‍ പണം ലഭിക്കുമെന്ന കാര്യം രവി പൂജാരിയെ അറിയിക്കുന്നത്. തുടർന്ന്‌ രവി പൂജാരി ഫോണില്‍ വിളിച്ച് ലീനയോട് 25 കോടി ആവശ്യപ്പെട്ടു. വഴങ്ങുന്നില്ലെന്ന്‌ തിരിച്ചറിഞ്ഞതോടെ  ഭീഷണിപ്പെടുത്തി. പിന്നീട് ജിയ വഴി വെടിവയ്‌പ്‌ നടത്താന്‍ തീരുമാനിച്ചു. ഇതിനായി പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിനെയാണ്‌ കണ്ടെത്തിയത്‌. മംഗലാപുരം-, കാസര്‍കോട് സംഘവുമായി ഇയാൾക്കുള്ള അടുത്ത ബന്ധമാണ്‌ ക്വട്ടേഷന്‍ ഇയാളെ ഏല്‍പ്പിക്കാൻ തീരുമാനിച്ചത്‌. പെരുമ്പാവൂര്‍ സംഘവുമായി ബന്ധമുള്ള ആലുവ സ്വദേശി അല്‍ത്താഫാണ് കാസര്‍കോട് സംഘം നല്‍കിയ തോക്കുകളും ബൈക്കും വെടിവയ്‌പിനെത്തിച്ചത്.


അതേസമയം രവി പൂജാരിയുടെ ശബ്ദ സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചു. ആക്രമണം നടന്ന് നാല് ദിവസത്തിന് ശേഷം രവി പൂജാരി വാര്‍ത്താ ചാനലില്‍ വിളിച്ച് തന്റെ അറിവോടെയാണ് ആക്രമണം എന്നറിയിച്ചിരുന്നു.  
കേസിൽ പരാതിക്കാരിയായ നടി ലീന മരിയ പോളിന് മൊഴിയെടുക്കലിന്‌ ഹാജരാകാനാവശ്യപ്പെട്ട്‌ പൊലീസ്‌ നോട്ടീസ് നല്‍കി. ബ്യൂട്ടി പാർലർ വെടി വെയ്‌പ്‌ കേസിൽ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിന്റെ പങ്കിനെക്കുറിച്ച്‌ അന്വേഷണ സംഘത്തിന്‌ വിവരം ലഭിച്ചു. ചോദ്യം ചെയ്യലിൽ രവി പൂജാരിയിൽ നിന്നാണ്‌ ഇയാളെക്കുറിച്ച്‌ വിവരം ലഭിച്ചത്‌.
രവി പൂജാരിയുടെ ശബ്ദം തിരിച്ചറിയുന്നതിനും ലീനയുടെ സാമ്പത്തിക സ്രോതസ്സുകളുടെ വിവരം എങ്ങനെ രവി പൂജാരി അറിഞ്ഞു എന്നതില്‍ വ്യക്തത വരുത്താനുമാണ്‌ ലീനയെ വിളിച്ചു വരുത്തുന്നത്‌. 


കേസിൽ പങ്കാളികളായവരെക്കുറിച്ച്‌ വിവരം ലഭിച്ചതോടെ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. ജൂണ്‍ രണ്ടിന് രാത്രി കൊച്ചിയിലെത്തിച്ച രവി പൂജാരിയെ മൂന്ന് ദിവസങ്ങളിലായി സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെയും ക്രൈംബ്രാഞ്ചിന്റെയും നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. എട്ട് വരെയാണ് പൂജാരിയെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. 

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News