കേസ് ഒത്തുതീർപ്പാക്കാൻ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു; വഴങ്ങാത്തതിനാൽ ഭീഷണിപ്പെടുത്തി; വെടിവെയ്പ്പു കേസിൽ പെരുമ്പാവൂർ എസ്.എച്ച്.ഒക്കെതിരെ ആലുവ എസ്.പിക്ക് പരാതി

കൊച്ചി: വെടിവെയ്പ്പു കേസിൽ പെരുമ്പാവൂർ എസ്.എച്ച്.ഒക്കെതിരെ ആലുവ എസ്.പിക്ക് പരാതി. കേസ് ഒത്തുതീർപ്പാക്കാൻ ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നും വഴങ്ങാത്തതിനാൽ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. വെടിയേറ്റ എസ്.എസ് ഹാദിൽഷായാണ് പരാതിക്കാരൻ. നിരന്തരം ഫോണിൽ വിളിച്ച് ഭീഷണി മുഴക്കുകയാണെന്നും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. 

വെടിവെപ്പു കേസിൽ ഒന്നാം പ്രതിയായ ആളുടെ വീട്ടിൽ ഹാതിൽ ഷാ അതിക്രമിച്ച് കയറി എന്ന പുതിയ പരാതി കെട്ടിച്ചമച്ചതാണെന്നും കേസ് അന്വേഷണം മറ്റ് ഏജൻസിയേയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനേയോ ഏൽപ്പിക്കണമെന്ന് പരാതിയിൽ പറയുന്നു. പുതിയ കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ഹാദിൽ ഷായ്ക്ക് പോലീസ് മർദ്ധനമേറ്റെന്നും പരാതിയിൽ ആരോപിക്കുന്നു. മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിക്കും പരാതി അയച്ചിട്ടുണ്ട്.

പെരുമ്പാവൂര്‍ മാവിന്‍ ചുവട് ജംഗ്ഷനിലാണ് ഹാദിൽഷായ്ക്ക് വെടിയേറ്റത്. തണ്ടേക്കാട് സ്വദേശി നിസാറാണ് പിസ്റ്റൾ ഉപയോഗിച്ച്  വെടിവെച്ചത്.
ആഡംബര കാറിലെത്തിയ ഒരു സംഘം ഹാദിലിനെ ആക്രമിക്കുകയായിരുന്നു..
വ്യക്തിവൈരാഗ്യമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ്  വിവരം. 

Leave a Reply