മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ തെരഞ്ഞെടുത്തു; തെരഞ്ഞെടുത്തത് ആലുവ നഗരസഭാ വൈസ് ചെയർപേഴ്സൺ ജെബി മേത്തറിനെ

0മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ജെബി മേത്തറിനെ തെരഞ്ഞെടുത്തു. ആലുവ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണാണ് ജെബി മേത്തര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനം നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയും കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ് ജെബി മേത്തര്‍. ലതികാ സുഭാഷ് കോണ്‍ഗ്രസ് വിട്ടതോടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ ഒഴിവുവന്നത്. ലതികാ സുഭാഷിന്റെ രാജിക്കുശേഷം മാസങ്ങളോളം പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

Leave a Reply