Thursday, July 29, 2021

മഞ്ഞിൽ കുളിച്ച് ആലുവ

Must Read

ആലുവ: ചൊവ്വാഴ്ച പുലർച്ചെ സൂര്യനുദിച്ച സമയം മുതൽ ആലുവ നഗരത്തിൽ പുകമഞ്ഞായിരുന്നു. രാവിലെ ആറു മുതലാണ് നഗരം മഞ്ഞിൽ മൂടിക്കിടന്നത്. അന്തരീക്ഷത്തിലാകെ ഈർപ്പം നിറഞ്ഞുനിന്നു. മൂടൽമഞ്ഞു മൂലം വാഹനയാത്രക്കാർ വണ്ടിയോടിക്കാൻ ഏറെ ബുദ്ധിമുട്ടി. കാൽനടയാത്രക്കാർക്കും പ്രഭാതസവാരിക്കാർക്കും ദൂരക്കാഴ്ചയ്ക്ക് തടസ്സമുണ്ടായി.

ഈ സമയത്ത് പുറത്തിറങ്ങിയവരുടെ ശരീരത്തിലും വസ്ത്രത്തിലും അന്തരീക്ഷത്തിലെ ഈർപ്പം മൂലം വെള്ളത്തുള്ളികൾ പ്രത്യക്ഷപ്പെട്ടു. വെയിലിന് ചൂടു വരുന്ന സമയം വരെയാണ് മൂടൽമഞ്ഞ്‌ ഉണ്ടായിരുന്നത്. എട്ടു മണിയോടെ സാധാരണ നിലയിലായി.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News