Sunday, December 5, 2021

ആർജെഡിക്കെതിരെ രൂക്ഷ വിമർശനവുമായി സഖ്യകക്ഷിയായ കോൺഗ്രസ്

Must Read

ആർജെഡിക്കെതിരെ രൂക്ഷ വിമർശനവുമായി സഖ്യകക്ഷിയായ കോൺഗ്രസ്. തങ്ങളെ അപമാനിക്കാനും ദുർബലപ്പെടുത്താനും ശ്രമിക്കുകയാണെന്ന് ബിഹാറിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഭക്ത ചരൺ ദാസ്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയില്ലാത്ത സീറ്റുകളാണ് ആർജെഡി കോൺഗ്രസിനു നല്കിയതെന്നു ദാസ് കുറ്റപ്പെടുത്തി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന താരാപുർ, കുശേശ്വർ അസ്താൻ മണ്ഡലങ്ങളിലേക്ക് ആർജെഡി ഏകപക്ഷീയമായി സ്ഥാനാർഥികളെ നിശ്ചയിച്ചതാണു കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസ് മത്‌സരിച്ച സീറ്റാണു കുശേശ്വർ അസ്താൻ.

അതേസമയം, രണ്ടു സീറ്റ് വിജയിച്ച് നിതീഷ്കുമാർ സർക്കാരിനെ അട്ടിമറിക്കാനാണ് ആർജെഡി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം 70 സീറ്റിൽ മത്സരിച്ച് 20ൽ മാത്രം വിജയിച്ച കോൺഗ്രസാണ് അധികാരത്തിൽനിന്ന് തങ്ങളെ അകറ്റിയതെന്ന് ആർജെഡി കുറ്റപ്പെടുത്തുന്നു.

ആർജെഡിയാണു നിയമസഭയിലെ വലിയ ഒറ്റക്കക്ഷി. 2005നുശേഷം ബിഹാറിൽ പാർട്ടി അധികാരത്തിലെത്തിയിട്ടില്ല.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News