ലഖിംപൂ‌ർ കൂട്ടക്കൊലക്കേസ്; ആശിഷ് മിശ്രയ്‌ക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി; ജാമ്യം കിട്ടിയത് യുപിയിൽ ഒന്നാം ഘട്ട പോളിംഗ് നടക്കുന്ന ദിവസം

0

അലഹബാദ്: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം ഇടിപ്പിച്ച് കൊല ചെയ്ത കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്‌ക്ക് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചത്. ഇയാളടക്കം 14 പേർക്കെതിരെ കേസന്വേഷിക്കുന്ന ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ 5,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്.

ഉത്തർപ്രദേശിൽ ഒന്നാം ഘട്ട പോളിംഗ് നടക്കുന്ന ദിവസം തന്നെ ജാമ്യം കിട്ടിയെന്നൊരു പ്രത്യേകതയുമുണ്ട്. ആശിഷിനെ മുഖ്യ പ്രതിയാക്കി വിചാരണ കോടതിയിൽ പ്രത്യേക അന്വേഷണ സംഘം 5,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ആശിഷ് ഹൈക്കോടതിയെ സമീപിച്ചത്.

വളരെ വിശദമായ വാദം കേൾക്കലിന് ശേഷമാണ് ഹൈക്കോടതി ജാമ്യം നൽകിയിരിക്കുന്നത്. 2021 ഒക്ടോബർ മൂന്നിനായിരുന്നു ലഖിംപുർ ഖേരി ആക്രമണം നടന്നത്. നാല് കർഷകരും ഒരു പ്രാദേശിക മാദ്ധ്യമപ്രവർത്തകനും മൂന്ന് ബിജെപി പ്രവർത്തകരും അന്ന് കൊല്ലപ്പെട്ടിരുന്നു. കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ പേരുള്ള ആശിഷ് മിശ്രയടക്കമുള്ള പതിമൂന്ന് പേർ ജയിലിലിലായിരുന്നു. വിരേന്ദ്ര കുമാർ ശുക്ല എന്നയാൾക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റവും ചാർത്തിയിരുന്നു.

ഹിജാബ് വിവേചനപരമാണ്, അത് വിദ്യാർത്ഥികളിൽ വേർതിരിവുണ്ടാക്കുന്നു; ആൺകുട്ടികളുടെ മോശം പെരുമാറ്റം കൊണ്ടാണ് ഹിജാബ് ധരിക്കുന്നതെന്ന വാദവും കള്ളം; സ്കൂളുകൾ മതം പഠിക്കാനുള്ള സ്ഥലമല്ലെന്ന് തുറന്ന് പറഞ്ഞ് ഹിജാബിനെതിരെ സമരം ചെയ്യുന്ന പെൺകുട്ടികൾ

Leave a Reply