Monday, September 27, 2021

അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരെ എല്ലാം ഇന്ത്യയിൽ എത്തിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

Must Read

കൊച്ചി: അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരെ എല്ലാം ഇന്ത്യയിൽ എത്തിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഊർജിതമായ നടപടി പുരോഗമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അ​ഞ്ഞൂ​റി​ലേ​റെ ആ​ളു​ക​ൾ ഇ​നി​യും കാ​ബൂ​ളി​ൽ ഉ​ണ്ടെ​ന്ന് ക​രു​തു​ന്നു. കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ സു​ര​ക്ഷ പ്ര​ശ്നം ഉ​ണ്ട്. ഐ​എ​സി​ൽ ചേ​ർ​ന്ന മ​ല​യാ​ളി​ക​ളെ താ​ലി​ബാ​ൻ മോ​ചി​പ്പി​ച്ച​തി​നെ കു​റി​ച്ച് വി​വ​രം ഇ​ല്ലെ​ന്നും വി.​മു​ര​ളീ​ധ​ര​ൻ കൊ​ച്ചി​യി​ൽ പ​റ​ഞ്ഞു.

അ​ഫ്ഗാ​നി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച മാ​ത്രം 390 പേ​രെ രാ​ജ്യ​ത്തെ​ത്തി​ച്ചു. 222 പേ​രു​മാ​യി ര​ണ്ട് എ​യ​ർ ഇ​ന്ത്യ വി​മാ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ത്തി​യി​രു​ന്നു. ത​ജി​ക്കി​സ്ഥാ​നി​ല്‍ നി​ന്നും ഖ​ത്ത​റി​ല്‍ നി​ന്നു​മാ​ണ് വി​മാ​ന​മെ​ത്തി​യ​ത്. പിന്നീട് കാ​ബൂ​ളി​ൽ നി​ന്ന് വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ത്തി​ൽ 168 പേരെ കൂ​ടി രാ​ജ്യ​ത്തെ​ത്തി​ച്ചു.

അ​ഫ്ഗാ​നി​ൽ നി​ന്നെ​ത്തി​യ വി​മാ​ന​ങ്ങ​ളി​ൽ അ​മ്പ​ത് മ​ല​യാ​ളി​ക​ളാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ര​ക്ഷാ​ദൗ​ത്യം തു​ട​രു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വും അ​റി​യി​ച്ചി​ട്ടു​ണ്ട്

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News