Friday, July 30, 2021

ചിട്ടിയിടപാടിൽ വെട്ടിച്ച പണം മുഴുവൻ കൊച്ചിയിലെ ഒരു ബാങ്കിലുണ്ട്;
വൈരജാതൻ ചിട്ടിത്തട്ടിപ്പ് കേസ് സംബന്ധിച്ച നിർണായക വെളിപ്പെടുത്തൽ

Must Read

നീലേശ്വരം ∙ പ്രമാദമായ വൈരജാതൻ ചിട്ടിത്തട്ടിപ്പ് കേസ് സംബന്ധിച്ച നിർണായക രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തുകയാണെന്നു ചൂണ്ടിക്കാട്ടി റിട്ട.എഎസ്ഐക്ക് ഊമക്കത്ത്. നീലേശ്വരം മന്നൻപുറത്തുകാവിനു സമീപം കിഴക്കേയില്ലത്തെ കെ.നാരായണ പിടാരരുടെ വീട്ടുവിലാസത്തിലേക്കാണു സാധാരണ തപാലിൽ കത്ത് ലഭിച്ചത്. തപാൽ കവറിൽ 3 പേജുകളിലായാണ് കത്ത്.

കണ്ണൂര്‍ ജില്ലയിലാണ് കത്ത് പോസ്റ്റ് ചെയ്തത്. കുറിയിടപാടിൽ ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെട്ടയാളുമാണ് നാരായണ പിടാരർ. അനസ് കൊച്ചി, ബാവ മുഹമ്മദ്, എറണാകുളം എന്നു മാത്രമാണ് ഫ്രം അഡ്രസ് ആയി കവറിനു പുറത്ത് എഴുതിയിട്ടുള്ളത്. മറ്റു വിവരങ്ങളൊന്നുമില്ല. കൊച്ചി, ആലുവ, കളമശ്ശേരി, പാലാരിവട്ടം, ഇടപ്പള്ളി, എരമല്ലൂർ, തൃപ്പൂണിത്തുറ, കടവന്ത്ര, തങ്ങരംപടി എന്നിവിടങ്ങളിൽ താമസിക്കുന്ന കാസർകോട്, കണ്ണൂർ ജില്ലകളിൽ ചുമട്ടു തൊഴിൽ ചെയ്യുന്ന എഫ്സിഐ തൊഴിലാളികൾ ആണെന്നു കത്തിന്റെ തുടക്കത്തിൽ പറയുന്നു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News