Thursday, September 23, 2021

സംസ്ഥാനത്തെ എല്ലാ നഗരസഭകളും പഞ്ചായത്തുകളും വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കി നോട്ടീസ് പുറപ്പെടുവിക്കാൻ തദ്ദേശസ്വയംഭരണവകുപ്പ് നിർദേശം നൽകി

Must Read

സംസ്ഥാനത്തെ എല്ലാ നഗരസഭകളും പഞ്ചായത്തുകളും വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കി നോട്ടീസ് പുറപ്പെടുവിക്കാൻ തദ്ദേശസ്വയംഭരണവകുപ്പ് നിർദേശം നൽകി. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണിത്.

വീട്ടിൽവളർത്തുന്ന ഓമനമൃഗങ്ങൾക്കും കന്നുകാലികൾക്കും ഉടമകൾ ആറുമാസത്തിനകം തദ്ദേശസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസെടുക്കണമെന്നായിരുന്നു കോടതി നിർദേശം. കേരള മുനിസിപ്പാലിറ്റി ആക്ട് 1994-ലെ സെക്ഷൻ 437 പ്രകാരം തദ്ദേശസ്ഥാപന സെക്രട്ടറിയിൽനിന്ന് ലൈസൻസെടുക്കാതെ നായ്ക്കളെ വളർത്താൻ പാടില്ലെന്ന് പറയുന്നുണ്ട്.

നായ്ക്കളെ ഉടമ പേവിഷ പ്രതിരോധ കുത്തിവെപ്പെടുപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. 1998-ലെ കേരള പഞ്ചായത്തീരാജ് നിയമത്തിലെ നാലാംചട്ടത്തിലും നായ്ക്കൾക്ക് ലൈസൻസ് എടുക്കണമെന്ന് പറയുന്നു. ഈ ചട്ടങ്ങൾപ്രകാരം രജിസ്ട്രേഷൻ നടത്താനാണ് തദ്ദേശസ്വയംഭരണവകുപ്പിന്റെ നിർദേശം.

Leave a Reply

Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയ്ക്കിടയിലെ ചിത്രത്തെ ട്രോളി കോണ്‍ഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയ്ക്കിടയിലെ ചിത്രത്തെ ട്രോളി കോണ്‍ഗ്രസ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വിദേശ യാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന ചിത്രം...

More News