Saturday, May 15, 2021

കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും

Must Read

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ താജ്മഹൽ, ഖുത്ബ് മിനാർ, ഹുമയൂണിന്‍റെ ശവകുടീരം തുടങ്ങി എല്ലാ ചരിത്ര സ്മാരകങ്ങളും ഒരു മാസം അടഞ്ഞുകിടക്കും.

ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട ജ​നു​വ​രി 19 മു​ത​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തു​നി​ന്നും ല​ഭി​ച്ച ച​ത്ത കാ​ക്ക​ളി​ൽ പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ല്‍ പ്ര​തി​ദി​നം വ​ന്‍ വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. വ്യാ​ഴാ​ഴ്ച ര​ണ്ട് ല​ക്ഷ​ത്തി​ല്‍​പ്പ​രം കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ല്‍ വ​ര്‍​ധ​ന​വി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ങ്ങ​ളും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

English summary

All monuments and museums under the Central Government will be closed till May 15

Leave a Reply

Latest News

എട്ടു വർഷങ്ങൾക്ക് ശേഷം അവർ കൂട്ടത്തോടെ ഇണ ചേരാൻ എത്തി; ഉറക്കം കെടുത്തിയ വിരുതരെ ക്യാമറയിലാക്കി നാട്ടുകാർ

കു​മ​ര​കം: എ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം അവർ കൂട്ടത്തോടെ ഇണ ചേരാൻ എത്തി. നു​റു​ക​ണ​ക്കി​ന് കമിതാക്കളുടെ ക​ര​ച്ചി​ൽ അ​യ​ൽ​വാ​സി​ക​ളു​ടെ ഉ​റ​ക്ക​വും കെ​ടു​ത്തി. നേ​രം ​പു​ല​ർ​ന്നി​ട്ടും ക​ര​ച്ചി​ൽ തു​ട​ർ​ന്ന​തി​നാ​ൽ...

More News